എന്റെ മുത്തശ്ശി  - ഇതരഎഴുത്തുകള്‍

എന്റെ മുത്തശ്ശി  

തുറന്ന കൺപീലികൾ അടച്ചു വച്ച് ,
തണുത്ത കാലിൻ പേരു വിരൽ കൂട്ടി കെട്ടി
നനഞ്ഞ കണ്ണു തുടച്ചു കൊണ്ടു ,
തേങ്ങി കരഞ്ഞു എൻ അച്ഛൻ അന്നു

ജനലഴികളിൽ കൂടി ഞാൻ കണ്ടു
വെള്ള പുതച്ചു കിടക്കും മുത്തശ്ശിയെ
നിഛലം , നിശംബ്ദം , സ്വസ്ഥം
ആ മുഖം , ആ കണ്ണുകൾ .

ഓർത്തു ഞാൻ മുത്തശ്ശിയെ , പറഞ്ഞ
കഥകളെ , കൈ പിടിച്ചു നടന്ന
വഴികളെ , ആ കൈകളാൽ വാരിത്തന്ന
രുചി ഉള്ള ചോറു ഉരുളകളെ .

മുറുക്കി തുപ്പരുതെന്നു അച്ഛൻ
ശകാരിച്ചതും ആ കണ്ണുകൾ
ചുവന്നിരുന്നു നിറഞ്ഞിരുന്നു
എങ്കിലും പുഞ്ചിരിച്ചു മുത്തശ്ശി .

കലാനെത്താൻ കാലമടുത്തു ,
അവസാനമായി കണ്ണടച്ചു ,
കഴിഞ്ഞാൽ നീ ഈ രാമായണം
വായിക്കണം എൻ ആത്‌മ ശാന്തിക്കായി .

ഓർത്തു ഞാൻ ആ വാക്കിനെ ,
തിരഞ്ഞു നടന്നു രാമായണത്തെ ,
പുതുമയായി മോടി പിടിപ്പിച്ച ,
വീട്ടിൽ ഇതിഹാസങ്ങൾ പഴമയാണു പോലും .

മുത്തശ്ശിയെ ചിതയിലെടുക്കാൻ ,,
ആളെത്തി കാണാൻ ഉള്ളവർ കണ്ടു കൊൾക ,
ചുറ്റിലും ആളുകൾ അലമുറ ഇടുന്നു ,
മുത്തശ്ശിയോടുള്ള സ്നേഹത്തിനാലോ !!

ഇന്നും സ്വപ്നത്തിൽ മേഖ കൂട്ടത്തിൽ
കാണാറുണ്ടു ഞാൻ മുത്തശ്ശിയെ ,
രാമായണം വായിക്കാൻ കഴിഞ്ഞില്ല ,
എങ്കിലും പുഞ്ചിരിപ്പൂ എന്നെ നോക്കി .

കോപമില്ല , പരിഭവമില്ല ആ ,
മുഖത്തു സ്നേഹം മാത്രം .
ഇന്നെൻ കൈയിൽ ഉണ്ട് പഴകി ദ്രവിച്ച
മുത്തശ്ശിതൻ രാമായണം ഒരു ഓർമയായി .


up
0
dowm

രചിച്ചത്:ശിവാനി
തീയതി:05-09-2017 04:44:08 PM
Added by :Shivani Manikandan
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me