ദുഃഖ പുത്രി        
    ആരുടെ ദുഃഖപുത്രിയാണെന്നറിയില്ല 
 ആദം ഒരെല്ലു   തന്ന  നാൾ മുതൽ 
 ആ കനി തിന്ന നാൾ മുതൽ 
 സൃഷ്ടിയിലെ ദുഃഖങ്ങൾ 
 സ്ഥിതിയിലെ ദുഃഖങ്ങൾ 
 സംഹാരത്തിലെ ദുഃഖങ്ങൾ 
 സ്ത്രൈണഭാവത്തിന്റെ പെരുമയറിയാതെ
 പുരുഷന്റെ പെരുമ മതാന്ധതയിൽ 
 വികൃതമാണിന്നത്തെ ലോകം 
 വ്യാമോഹത്തിലും വിജനതയിലും 
 ധര്മസങ്കടത്തിലും നിത്യ ദുഖത്തിലും 
 പ്രകൃതി രചിച്ചത് പെണ്ണിനു രക്ത പുഴകൾ 
      
       
            
      
  Not connected :    |