കൊച്ചി
പൂർവാശ്രമത്തിൻ പ്രൗഢിയിൽ നീ കോൺക്രീറ്റിൻ കോട്ടകൾ പൊക്കി, മെട്രോ റെയിലിൻ കാന്തികൾ കാട്ടി ഗീതികൾ പാടി വിലസുകയോ ?
ഒറ്റക്കാലിൽ പ്രാഞ്ചി നടപ്പോ? ഗഹ്വരം നിറയെ വിസർജ്ജ്യങ്ങൾ ഉച്ചിഷ്ടങ്ങടെ ശവക്കുഴിയിൽ ലൊട്ടുലുടുക്കും വൈസ്റ്റുകളും.
പൊട്ടിത്തകർന്ന ഞരമ്പുകളിൽ, വെള്ളക്കെട്ടും വട്ടക്കുഴിയും ഈച്ചകളട്ടകൾ വിലസുന്നു, മൂത്രം നാറും വഴിവക്കുകളിൽ: ചീഞ്ഞു നാറുന്നു തോടുകളെല്ലാം പെരുമ്പാമ്പ് പൊലിഴഞ്ഞീടുന്നു.
ഡെങ്കി പരത്തി, മന്ത് പരത്തി, വൈറൽ പനിയുടെ ബീജം നൽകി, വേതാളരാഗമാർത്തു വരുന്നു, പെറ്റുപെരുകുമശകങ്ങൾ ജീവിതം സുന്ദരം കീടങ്ങൾക്ക്, തി വീഥികൾ മാനുജർക്കു.
ഈ ശാപമങ്ങകറ്റീടാനായ് വീണ്ടുമൊരേശു കുരിശിൽ വേണോ രാമകൃഷ്ണന്മാർ ജനിച്ചീടണോ?
വോട്ടുവാങ്ങി മുങ്ങിയവരെല്ലാം കോട്ടകൾ കെട്ടിപാർക്കുകയല്ലേ? തമ്പുരാക്ക രായേഴുന്നൊള്ളിടാൻ മറ്റൊരെലെക്ഷൻ വന്നീടേണം.
Not connected : |