ഗൾഫത്തർ            - തത്ത്വചിന്തകവിതകള്‍

ഗൾഫത്തർ  

പാദസ്വരതാളo, നറുമലരിൻ പരിമളo, ഗൾഫത്തറുന്മാദത്തിൽ താണ്ഡവനൃത്തമാടിത്തിമർത്തു.

വീഞ്ഞു ചഷകം മൊത്തിക്കുടിച്ചു, സാത്താന്റെ രൂപങ്ങൾ കുത്തിവച്ചു.
മൈലാഞ്ചി ചുവപ്പിച്ച
മലർമൊട്ടിൽ ചാർത്തിയ മംഗലത്താലി, ചാരുചായക്കൂട്ടിലിരുട്ടു പരത്തി ചാർത്തിയ പൂവിന്റെ ഇളംമിതളുൾ വികൃതമാക്കി.

പുതുമണം തേടി അത്തറെങ്ങോപോയൊളിച്ചു: കാതങ്ങൾ താണ്ടി, മറഞ്ഞു, ശോണിതപുതുകുസുമങ്ങളെ വാരിപ്പുണർന്നു.

കാത്തിരിപ്പിന്റെ വൈതരണിമുന്നിൽ, മോക്ഷം തേടുമവളെ പിച്ചച്ചട്ടിയിലൊതുക്കി. വഴികൾ മരിക്കുന്നു . അരുവികൾ വരളുന്നു , നാഗങ്ങൾ ചീറ്റിയടുക്കുന്നു,
താലി പറിച്ചു ചുഴറ്റിയെറിഞ്ഞു ചഷകത്തിലൂറിയ വീഞ്ഞ് തുള്ളികൾ വിറ്റു, പുതുമുകുളങ്ങൾക്കു വളമേകി.

പുതുവാത്തറിൻ ഗന്ധം വളരുന്നു നാളെയീയാണ്മുകുളങ്ങൾ പുത്തെൻമൈലാഞ്ചിതേടും, പുതുമണം പേറും കുസുമങ്ങളെ വാരിപ്പുണരും വാടിയ മലരുകളെയവരും മൊഴിചൊല്ലിയനാഥരാക്കുമോ?


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:07-09-2017 01:41:59 PM
Added by :profpa Varghese
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :