മതങ്ങൾ
ദൈവ നാമത്തിൽ മതങ്ങളെപ്പോഴും
ഇരുളിലെ ചതിക്കും ചൂഷണത്തിനും
ചൂഷകരോടൊപ്പംകൂടി.
സ്വമതദൈവത്തെ ഉയർത്തികാട്ടി
മർത്ത്യരെത്തമ്മിലടുപ്പിച്ചു.
ദൈവ സൗധങ്ങൾ വിഹായസ്സിലുയർത്തി
തൊട്ടരികിലെ ദേവഗോപുരത്തിനും മുകളിൽ.
അതൊരു വർഗീയ ലഹള സൃഷ്ടിച്ചു.
പലരും തമ്മിൽ-തല്ലി മരിച്ചു.
പാവം ജനത്തിന്റെ കഷ്ടത,
അർത്ഥന്റെ വേദന
ദൈവങ്ങളൊന്നും അറിയുന്നില്ല.
അവർ സ്വർണ ഗോപുരങ്ങളിൽ
മനുഷ്യസ്‌തുതിയിൽ മതിമറന്നു
പള്ളിയുറക്കത്തിലാണ്.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|