ശാപമോക്ഷം  - തത്ത്വചിന്തകവിതകള്‍

ശാപമോക്ഷം  

ആർത്തവരക്തച്ചാലുകളിൽ
വൈരൂപ്യം മറനീക്കി പുറത്തുവന്നു.
എൻനിഴലെവിടെത്തെളിഞ്ഞാലും,
ഇളംകുസുമ ങ്ങളകന്നുനിന്നു,
ഇളംതെന്നൽ കൊടുങ്കാറ്റായിടുന്നു.
നീലാംബരമോ?
ഇരുളിനെമാടിവിളിക്കും.

കർമ്മപഥങ്ങളിൽ
കൊടും വിഷം പേറും ചെടികളും
കൂർത്ത കരിമ്പാറക്കൂട്ടങ്ങളും
ഘോരവിഷസർപ്പങ്ങളും.

കൊള്ളിയാൻ മിന്നി വിരട്ടി,
കൊടുങ്കാറ്റടിച്ചുലച്ചു.
പേമാരിതിമർത്തുപെയ്തെ-
ന്റെയുള്ളിൽ തീ നിറച്ചു..

ഏതുസായംസന്ധ്യയെന്നെത്തേടിവന്നു?
ഏതു ചായക്കൂട്ടെൻ ദൈന്യം മറച്ചു.
അഴിതന്നടിത്തട്ടിലെപ്പോഴും
സ്വച്ഛന്ദം നിർവ്വാണസമം.

എതന്തർപ്രേരണയെന്നെ നയിച്ച്,
ദ്രുതത്തിരയോടൊന്നിച്ചു നീങ്ങുവാൻ
അഗാധാന്തകാരയടിത്തട്ടിൽ
ശാപമോക്ഷം നുകരുവാനായി?


up
0
dowm

രചിച്ചത്:പ്രൊഫ് പി.എ.വര്ഗീസ്
തീയതി:08-09-2017 12:14:19 PM
Added by :profpa Varghese
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :