ദൈവത്തിന്റെ നരഹത്യ
പ്രളയം കൂട്ട നരഹത്യ.
സുനാമി കൂട്ട നരഹത്യ.
ഭൂമികുലക്കം കൂട്ട നരഹത്യ
അഗ്നിപർവത സ്ഫോടനം കൂട്ട നരഹത്യ.
പകർച്ചവ്യാധികൾ കൂട്ട നരഹത്യ
കൊടും വൈറസുകളുടെ കൂട്ട നരഹത്യകൾ വേറെ
സൃഷ്ടിച്ച ദൈവം എന്തേ കൊലപാതകിയാകുന്നു?
മനുജരെ യാതൊരു ദയയുമില്ലാതെ കൊന്നൊടുക്കുന്നതെന്തു?
ദൈവത്തിനല്ലാതെ ഭൂമിയെ കുലുക്കാനോ
പ്രളയമോ കൊടുങ്കാറ്റോ അഗ്നിപർവതസ്പോടനമോ
കൊണ്ടുവരാനാകുമോ? വൈറസുകളെ സൃഷ്ഠിക്കാനും?
അങ്ങേർക്കുത്തരവാദിത്വമില്ലെങ്കിൽ മേലങ്കി അഴിച്ചുവക്കട്ടെ.
മണിസൗധങ്ങളിൽ പേറി നിവേദ്യങ്ങളും മാനുജ സ്തുതികളും നുണഞ്ഞു
നിദ്രയിൽ ലെയിക്കൂ.
പാപ്പരാം മർത്ത്യരെ വെറുതെ വിടൂ.
സ്നേഹനിധിയാം ദൈവം മാനുജരെ നിത്യസങ്കടത്തിലാഴ്ത്തുന്നതെന്തു?
ദൈവം സൃഷ്ടിക്കുശേഷം ശിശുക്കളെ കാലപുരിക്കയക്കുന്നതെന്തു?
ത്രാസ് കയ്യിലേന്തും ദൈവ മാലാഖയെന്തേ
നീതി നടപ്പാക്കാത്തൂ?
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|