സമയമില്ലാ യാത്ര  - തത്ത്വചിന്തകവിതകള്‍

സമയമില്ലാ യാത്ര  

ആകാശവിരിമാറിൽ അയിരം മൈൽ വേഗതയിൽ പോകുവാനാക്കുട്ടി മോഹിച്ചു. വളർന്നപ്പോൾ പ്രകാശവേഗതയി ൽ പോകുവാനായി സ്വപ്നം. ആഹാരം വെടിഞ്ഞു, ദേഹം ശുഷ്ക്കിച്ച് ബിന്ദുവായി; പരമാണു കോശമായി പരിണമിച്ചു.

പ്രകാശവേഗത കൈവരിച്ച്, സൗരയൂഥവും കടന്നു, ആകാശഗംഗയെ പിന്തള്ളി, നക്ഷത്രക്കൂട്ടങ്ങളെ പിന്നിലാക്കി, മുന്നോട്ട്, മുന്നോട്ട്, സമയമില്ലാതെ#1 ബോറടിയായി.
എങ്ങും നക്ഷത്രക്കൂട്ടങ്ങൾ മാത്രം ഭൂമിയും നാടും വീടും കാണണം, മാതാപിതാക്കളുടെ സ്നേഹവായ്പ്പറിയണം.
ദിശ ആകാശഗംഗയിലേക്കു തിരുച്ചു. യുഗങ്ങൾ പിന്നിട്ട്.
‘പ്രോക്സിമ സെന്തൂരി’* കടന്നു. ഭൂമിയില്ല, സൗരയൂഥമില്ല,
തന്റെ നാടും വീടും മാതാപിതാക്കളും എരിഞ്ഞടങ്ങി പ്രാബഞ്ചികോർജ്ജമായി#2 തോരാമഴയായി കണ്ണീർ.
മതി,യെല്ലാം മതിയായി. വീണ്ടും താരാപഥങ്ങളിലേക്കു നിത്യമായുള്ള യാത്രക്കായി.

#1 പ്രകാശവേഗതയിൽ സമയമില്ല.
* ഭൂമിക്കേറ്റവും അടുത്തുള്ള നക്ഷത്രം
#2 അഞ്ചര ബില്യൺ വർഷങ്ങൾ കഴിയുന്നതിന് മുൻപ് സൂര്യൻ വികസിച്ച് ഭൂമിയെ കത്തിച്ചില്ലാതാക്കും


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ. വര്ഗീസ്
തീയതി:09-09-2017 07:38:54 PM
Added by :profpa Varghese
വീക്ഷണം:95
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :