മനുഷ്യൻ മനുഷ്യനല്ലാതാകുന്നു
തലച്ചോറിന്റെ ഒരു ഭാഗം
വിശ്വാസച്ചിതലുകൾ തിന്നു തീർത്തിരിക്കുന്നു.
ഈ ഭാഗിഗ അംഗഹീനതയാണോ
മണിനാദവും ശംഖൊലിയും ബാങ്ക് വിളിയും
കേൾക്കുമ്പോൾ ആത്മാവിൽ കനലെരിക്കുന്നത് ?
പള്ളികളിൽ കുടിയേറിപാർക്കുന്നതു?
വിഗ്രഹങ്ങളിൽ ജീവിതം കുറ്റിയടിക്കുന്നത് ?
അവർക്കൊരു പഠിത്തമേയുള്ളൂ.
എല്ലാ ചോദ്യങ്ങൾക്കും ഒരുത്തരവും.
എല്ലാ അന്വേഷണങ്ങളും
അവസാനിക്കുന്നതും അവിടെത്തന്നെ.
ആ വർണ്ണ ഗ്ലാസ്സിലൂടവർ
ദ്രുവങ്ങൾ വ്യത്യാസമുള്ള
വിവിധ വേദഗ്രന്ഥങ്ങൾ വായിച്ചു
അതിലെ ചേറും ചെളിയും ചതുപ്പുകളും
നൂറു മേനി വിളയുന്ന വയലുകളായി കാണുന്നു.
കഥാപാത്രങ്ങൾ സർവ്വശക്തരും
അവരുടെ കിങ്കരന്മാരുമാകുന്നു.
മനുഷ്യൻ മനുഷ്യനല്ലാതാകുന്നു.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|