എന്തിനീ  കലഹം - മലയാളകവിതകള്‍

എന്തിനീ കലഹം 

എന്തിനീ കലഹം
എന്തിനീ ലഹളകൾ
മതത്തിൻ പേരിലോ
ജാതി തൻ ഹേതുവിലോ.
ഒന്നിച്ചു നിന്നവരിങ്ങനെ
പലതായ് പിരിഞ്ഞങ്ങു
പോരാടി നിന്നാൽ
നഷ്ടങ്ങളേറെ
നമുക്കു ഭവിച്ചീടും.
ഈ കൊലകളും
കലഹങ്ങളൊക്കെയും
ഏതു വിഭാഗത്തിൻ
ലാഭ കണക്കിൽ.
കലഹിച്ചു നേടുവാൻ
കല്പിച്ച മതമുണ്ടോ
കുലകൾ നടത്തിയാൽ
നേടുന്ന മതമുണ്ടോ...
നേട്ടങ്ങൾ കൊയ്യുന്ന
നേതാക്കളുണ്ടെന്നാൽ
അവർ അന്തഃപുരത്തെ
സുഖലോലുപന്മാർ.
നേട്ടങ്ങൾ കൊയ്യുന്ന
നേതാക്കളുണ്ടെന്നാൽ
അവർ അന്തഃപുരത്തെ
സുഖലോലുപന്മാർ.
തമ്മിൽ പിരിച്ചവർ
പലതായ് പൊളിച്ചവർ
ശാന്തീ സമാധാനം
തല്ലി തകർത്തവർ.
തമ്മിൽ പിരിച്ചവർ
പലതായ് പൊളിച്ചവർ
ശാന്തീ സമാധാനം
തല്ലി തകർത്തവർ.
ഒന്നിച്ചു നിന്നെന്നാൽ
നേടുവാനുണ്ടേറെ
ഒരുമിച്ചു മുന്നേറി
നേട്ടങ്ങളാക്കിടാം...
ഒരുമയായ് നാടിനൊരു
അഭിമാനമായിടാം
നമ്മൾ തൻ തലമുറയെ
നമുക്കു കാത്തിടാം.
ഒരുമയായ് നാടിനൊരു
അഭിമാനമായിടാം
നമ്മൾ തൻ തലമുറയെ
നമുക്കു കാത്തിടാം


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:12-09-2017 10:19:56 AM
Added by :khalid
വീക്ഷണം:99
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :