ചുവപ്പിക്കാൻ - തത്ത്വചിന്തകവിതകള്‍

ചുവപ്പിക്കാൻ 

ദൈവനീതികളുടെ പുസ്തകങ്ങൾ
പാടിയും പുകഴ്ത്തിയും പ്രസംഗിച്ചും
കേട്ടു മടുത്തു വിശ്വാസം തകിടം-
മറിയുമ്പോൾ അടി തെറ്റി വീഴുന്ന
മനുഷ്യൻ മൃഗത്തെ പുറത്തെടുക്കും
മനസ്സിലുള്ളതിനെ പ്രതിഷ്ഠിക്കാൻ.
മൃത്യുഞ്ജയഹോമം നടത്തിയാലും
ശിവനും ശക്തിയും ഇല്ലാത്ത കോലം
കൊലവിളി നടത്തി വിജയിക്കാൻ
തിളച്ചു കത്തുന്നു പരാക്രമങ്ങളിൽ
പരിവാരങ്ങളവസാന നിമിഷം
കാളിയുടെപട വാളുചുവപ്പിക്കാൻ .



up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-09-2017 07:52:46 PM
Added by :Mohanpillai
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :