പാപ്പർക്കുപട്ടിണി മാത്രം - തത്ത്വചിന്തകവിതകള്‍

പാപ്പർക്കുപട്ടിണി മാത്രം 

കരിവിഷപാമ്പുകൾ ഫണമുയർത്തുന്ന വെട്ടുക്കിളികളാര്ത്തു വളയുന്ന പൊറുതിയിൽ നൊമ്പരം വേവുന്നു.

പുലരിവെട്ടംകൊതിച്ചു ഞാൻ തറ്റുടുത്തു ചുവടുവച്ചിറങ്ങി: നഗ്നരാ൦ പൈതങ്ങൾ പാതയോരത്തു തൂറുന്നു, മുതിർന്നവർ തിട്ടയിൽ ഒരു മോന്ത ജലവുമായി ചന്തി റോഡിലേക്കാക്കിയിരിക്കുന്നു.
ചേരിയുടെ മണപേറുമെന്നെയവരാട്ടിയോടിച്ചു.

കുരുതിപ്പിശാചുക്കളുടെ പടയണി പ്പുറപ്പാടോ? കുതിരക്കുളമ്പടി എന്നെ പിന്തുടർന്നു. ഉയർച്ചതൻ നീതിസാരങ്ങൾ മേലാളക്കുത്തകയോ? ഉന്നതിയി ലേക്കുള്ള പാതകൾ ദൈവം
കുത്തകകൾക്ക് തീറെഴുതിയോ?


up
0
dowm

രചിച്ചത്:പ്രൊഫ്.പി.എ.വര്ഗീസ്
തീയതി:12-09-2017 08:20:47 PM
Added by :profpa Varghese
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :