മൊഴി  - തത്ത്വചിന്തകവിതകള്‍

മൊഴി  

പ്രേമമെന്ന തു രണ്ടുപേരുടെ സ്വാർത്ഥത
കുടുംബം വെറുത്തും നാടിനെ വെറുത്തും
വളർത്തിയവരെ മറന്നും മത്സരിച്ചും
ഫലമെന്തെന്നറിയാതെ ഒരു നിമിഷം
ഭിന്നിച്ചും ഒന്നിച്ചും വീട്ടിലൊരു പുതുമ
നാട്ടിലൊരു പുതുമ വല്ലാത്ത മേളത്തിൽ
എക്കാലവും നിലനിൽക്കുന്ന യീ സംസ്കാരം
നിരന്തരം യുദ്ധവും സമാധാനവുമായ്
പ്രപഞ്ചത്തിലെന്നും പ്രേമവിഗ്രഹങ്ങളെ
ഉടച്ചും വാർത്തും ജീവിക്കാനൊരു മൊഴിയായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-09-2017 09:22:30 PM
Added by :Mohanpillai
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :