ഭൂമികയാടിത്തീരും
കർണ്ണപാശങ്ങളഞ്ചിതമാക്കും, ഗാനനിർഝരി യീ 'സുപ്രഭാതം': വര്ണനാതീതവർണ്ണരാജികൾ; വിഭാത വിമുദ്ര വിഭാനമേ.
പച്ചവിരിപ്പാ൦ പുൽക്കൊടികളിൽ തുഷാരബിന്ദുതൻ മാരിവില്ല്: കാകളീമേളവുംകുയിൽനാദവും, മുല്ലമലരിൻതൂമണമേന്തി മന്ദാമാരുതനിലലിയുന്നു. മേഘകീറുകൾ താലമൊഴിഞ്ഞ- ർക്കൻഗന്ധമാദനത്തിലുദിച്ചുയർന്നു, ഉന്മാദമാടുന്നു നിഷ്ക്കുടങ്ങൾ.
കാലപ്രവാഹ ചക്രം തിരിഞ്ഞു, രാവിന്റെ വെൺമുഖമൂടികൾ ചായക്കൂട്ടുകളഴിച്ചുമാറ്റി. വർഷപാതങ്ങൾ താണ്ഡവമാടി ശീതളച്ഛായാതീരങ്ങളിൽ നട്ടുച്ചയിലെല്ലാമെരിഞ്ഞടങ്ങി നീലാകാശം ജരബാധിച്ച് സായംസന്ധ്യയോരോന്നൊരുക്കി: മാഘപൗർണ്ണമി വാരിദങ്ങളിൽ. നീലരാവിനെവരവേൽക്കുന്നു.
നാടകമെല്ലാം ആടിത്തീരും ഭൂമികയെല്ലാമരങ്ങൊഴിയും അർക്കനും ഗ്രഹാദികളും ജീവന്റെ നിഴൽ പോലുമവശേഷിക്കാതെ ആകാശഗംഗതൻകൂരിരുളാഴിയിൽ ഇല്ലാതായിടുമൊരുനാളിൽ
Not connected : |