ശൈത്ത്യത്തിൽ കവിതയെഴുതുന്നു.
നിഴലും നിലാവും ഇടകലർന്നാടിയ ലാസ്യവേദികളൊഴിഞ്ഞുപോയോ? പദ്യശകലങ്ങൾ വിസ്മൃതിയിലേക്കൂളിയിട്ടോ? പാതാളവഴിയിലെ ശാദ്വല തീരങ്ങളും വിശ്ലഥ വിഷാദങ്ങളും ശോകഗാനങ്ങളൂം ദൃപ്ത കങ്കാളരൂപങ്ങൾ വിഴുങ്ങിയോ? കളകാകളിക്കിളിയൊച്ചയൊളിച്ചിരുന്നു ഇരുളിലിഴപാകും നിഴലുകളിൽ.
കവിതക്കയാഹൂതിചെയ്യേണ്ട ജന്മം, കാല്പനിക ഭാവ ശിൽപ്പങ്ങൾ തീർക്കേണ്ട ജന്മം. കാവ്യ പുളക പ്രസരങ്ങളും സാന്ധ്യപരാഗങ്ങളും മുഴുവനായകന്നു പോയിട്ടില്ലിന്നും.
കാവ്യ നിർമ്മാണ രഹസ്യങ്ങളറിയില്ലിന്നും, കാവ്യ പ്രചോദനം വാടിക്കരിയാതിരുന്നിട്ടും എന്നിലെള്ളോളമുള്ള സർഗാദ്മക ജ്ജ്വലനം നടക്കുന്നുണ്ടീ നാളുകളിൽ ദുഃഖ ശ്ലഥ ബിംബങ്ങൾ കോറിയിടുന്നു ഞാൻ ശാലീന ദീപ്തിതൻ ഭാവസ്പന്ധിതമില്ലൊട്ടും , പൊറുക്കണേ, യീയജ്ജത .
Not connected : |