ജനനനവും  അന്ത്യവും    - തത്ത്വചിന്തകവിതകള്‍

ജനനനവും അന്ത്യവും  

പ്രക്ഷുബ്ധ ജീവിത വാരിയിൽ ഇരുളിൻ നിഴലുകളിൽ, യാദൃശ്ചികമാമൊരു ബീജാണ്ഡസംയോജനം: ഒരുപാഴ് ഭ്രൂണത്തെ സൃഷ്ടിച്ച് കൽതുറങ്കിൽ ബന്ദിയാക്കി. തായേ, എന്തേ നീ ഭ്രൂണഹത്യ ചെയ്തില്ല? അജ്ഞത പാപത്തെ ന്യായീകരിക്കുമോ?
കൈകാലുകൾ വളർന്നപ്പോൾ ഗർഭാശയമതു കക്കി പുറത്താക്കി. എന്തേ പിള്ളത്തുണികളാൽ കറുത്ത ജീവശാസ്വമറുത്തില്ല ? വിശപ്പിന്നട്ടഹാസത്തിലും പനിച്ചും വിറച്ചും ചൊറിമാന്തിയും കണ്ണീരുരുകിത്തിളയ്ച്ചും അനാഥ ബാല്യമെരിഞ്ഞടങ്ങി .
യമന്റെ ശൂലമെന്തേയീ ഹൃത്തിലേക്കാഴ്ത്തിയില്ല? ലോകചാട്ടുളികുത്തുകളേറ്റു, രക്തമിറ്റി ചുറ്റിലും; അപഹാസ്യതകളേറ്റു ചങ്കിന്നിടരുകൾ പിടഞ്ഞു കറുത്ത മുഖങ്ങൾ കരിവീഴ്ത്തും മാടത്തിൻ മാറാലയിൽ നരക ലോകവും അടിമപ്പണിയും.
പകലുകൾ രാത്രികൾ: കൊള്ളിയാൻ മിന്നലും വർഷപാതങ്ങളും കൊടുങ്കാറ്റും തലച്ചോറ് കാർന്നുതിന്ന് പ്രാണനെ ചുട്ടെരിച്ചു. സായാഹ്നമിരുണ്ടുകൂടി കൂരിരുളിൻതമോഗർത്തങ്ങൾ വിടർന്നു പൊന്തി വന്നു. മാലാഖമാർ മാടിവിളിച്ചു, അവനുണ്മയുടെ തീരങ്ങളെ വിട്ടകന്നലിഞ്ഞില്ലാതായി.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:14-09-2017 07:56:41 PM
Added by :profpa Varghese
വീക്ഷണം:124
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me