| 
    
         
      
      നില്ലു നീ സന്ധ്യേ                  
 നില്ലു നില്ലൊരു തെല്ലു നേരമെൻ ചാരെ നീ സന്ധ്യേ..
 വിൽമുറിച്ചൊരു രാഘവൻ തേരേറി വരവായീ...
 അവനിയിൽനിന്നുഴവിനാലുയിരേറ്റ മാൻപേട-
 യ്ക്കണിയുവാൻ നീ കരുതിയോ നിറമാർന്ന സിന്ദൂരം
 നില്ലു നില്ലൊരു തെല്ലു നേരമെൻ ചാരെ നീ സന്ധ്യേ...
 
 അരികിലായ് രഘുവരനുതിർക്കും മധുരമൊഴികളാലെ
 പഞ്ചസായക ബാണമേറ്റൊരു മൈഥിലിയ്ക്കാ-
 യങ്ങണിയുവാൻ നീ കരുതിയോ നവപുഷ്പമാല്യങ്ങൾ
 നില്ലു നില്ലൊരു തെല്ലു നേരമെൻ ചാരെ നീ സന്ധ്യേ....
 
 ഒടുവിലടവിയിലേകയായവളുടജ വാസിനിയായ്
 ഓർമകൾ തൻ തൂവലാൽ നിറമിഴി തുടച്ചീടേ..
 അരികിലായ്  നീ മൂകയായ് വന്നവിടിരുന്നീടേ..
 നിൻ കണ്ണിൽമൂടിയ ബാഷ്പമാല്യം താരമായ് നിന്നൂ
 നില്ലു നില്ലൊരു തെല്ലു നേരമെൻ ചാരെ നീ സന്ധ്യേ
 
 
 പൂർണിമ ഹരി
 
 
      
  Not connected :  |