ശ്രീബുദ്ധന്‍ - തത്ത്വചിന്തകവിതകള്‍

ശ്രീബുദ്ധന്‍ 

തങ്കനിലാവെഴുമരയാല്‍ത്തറയില്‍
നിന്നുമുണര്‍ന്നാ ചൈതന്യം
ഇരുളിന്‍ കോട്ടകള്‍ തച്ചുതകര്‍ക്കാന്‍
ഇവിടീ മണ്ണില്‍പ്പടരുമ്പോള്‍ ..
പൂനൂലുകളിലുരഞ്ഞു പുഴുത്ത കരങ്ങള്‍
ഈയമുരുക്കും ലോകത്തില്‍ ,
മണിയടി നാദം കേട്ടാലുടനെ
മറഞ്ഞു നില്‍ക്കേണ്ടവരുടെ കാതില്‍ ..
മാറ്റൊലി കൊണ്ടു പുതിയൊരു ശബ്ദം:
"ബുദ്ധം..ശരണം..ഗച്ഛാമി.."!
* * * * * * * * * * * * * * * * * * * * * * * * * * *
മന്ത്രം ചൊല്ലി മയക്കി മനസ്സില്‍
ബിംബങ്ങള്‍ക്കുയിര്‍ ചേര്‍ത്തവര്‍തന്‍,
പല്ലക്കിന്റെ പുറന്തടിതട്ടി-
യെല്ലുമുറിഞ്ഞവരുടെ കരളില്‍ ..
കുളിരല ചിന്നിച്ചെഒഴുകി നിറഞ്ഞു:
"ധര്‍മ്മം..ശരണം..ഗച്ഛാമി...!!".
* * * * * * * * * * * * * * * * * * * * * * * * * * * ** * *
കൊടിയ മരീചിക ഭാരത മണ്ണില്‍
ജാതിക്കോലം തീര്‍ക്കുമ്പോള്‍ ..
ഇരുണ്ട കോവിലകങ്ങളിലെങ്ങോ
തപസ്സിരുന്നു ..ദൈവങ്ങള്‍ !!
അവരെക്കാണാന്‍,അര്‍ച്ചന നല്‍കാന്‍
കഴിയാത്തവരുടെ കാതുകള്‍ മുട്ടി
തേനൊലിപോലെ കാറ്റിലുയര്‍ന്നു:
"സംഘം..ശരണം..ഗച്ഛാമി..!!"
____________________________


* * * * * * * (ഭാഗം 1 സമാപ്തം)* * * * * * * * * * * * * *

(ശ്രീബുദ്ധന്‍ /കവിത/രജീഷ് പാലവിള)


up
0
dowm

രചിച്ചത്:രജീഷ് പാലവിള
തീയതി:23-04-2012 04:21:31 PM
Added by :rejeesh palavila
വീക്ഷണം:332
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :