കാണിക്കവഞ്ചി  - തത്ത്വചിന്തകവിതകള്‍

കാണിക്കവഞ്ചി  

കാണിക്കവഞ്ചി:
---------------------
ദൈവം ധനികനായിരുന്നു !
അവന് സ്വര്‍ണ ഗോപുരങ്ങളും
സ്വര്‍ഗങ്ങളും ഉണ്ടായിരുന്നു!!
ആള്‍ക്കൂട്ടങ്ങളും ആരവങ്ങളും ഉണ്ടായിരുന്നു .
അവന്‍റെ പാറാവുകാരും പുരോഹിതന്മാരും
എന്‍റെ സ്വാതന്ത്രത്തെയും സ്വപ്നങ്ങളെയും
വേട്ടയാടുകയും ,എന്‍റെ യുക്തിയില്‍
കറുപ്പ് പുരട്ടുകയും ചെയ്തു !!
അവര്‍ എന്‍റെ വേരുകളെ നിര്‍ജീവമാക്കുകയും
കണ്ണുകളില്‍ വിശ്വാസത്തിന്റെ
ധൂളി നിറയ്ക്കുകയും ചെയ്തു !
എനിക്ക് വേണ്ടി ചോദിക്കുവാന്‍
ആരുമുണ്ടായിരുന്നില്ല!,ചെകുത്താന്‍ പോലും !!
അങ്ങനെയാണ് ഞാനൊരു തെണ്ടിയായത് !
എന്നിട്ടും എനിക്ക് മനസിലാവാത്തത്‌
കാണിക്ക വഞ്ചിയുമായി,ദൈവം എന്‍റെ വഴികളില്‍
ഭിക്ഷയ്ക് ഇരിക്കുന്നത് എന്തിനുവേണ്ടിയാണെന്നാണ് ?!
സപ്രമഞ്ചങ്ങളില്‍ പുരോഹിതന്മാര്‍ ഉറങ്ങികിടക്കെ
ഒരിക്കല്‍ ഞാനിതവനോട് ചോദിച്ചു ;
"ദൈവമേ..നമ്മളിലാരാണു തെണ്ടി ?"
അവന്‍ ഉത്തരം ഒന്നും പറഞ്ഞില്ല !
പക്ഷെ ഒന്നുമാത്രം എനിക്കറിയാം ,
ഇന്നുമെന്റെ വഴികളില്‍
അവന്‍റെ കാണിക്ക വഞ്ചികള്‍ കിലുങ്ങുന്നുണ്ട് !! (രജീഷ് പാലവിള )


up
0
dowm

രചിച്ചത്:രജീഷ് പാലവിള
തീയതി:23-04-2012 04:18:40 PM
Added by :rejeesh palavila
വീക്ഷണം:141
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :