ഡാര്‍വിന്റെ ശബ്ദം - തത്ത്വചിന്തകവിതകള്‍

ഡാര്‍വിന്റെ ശബ്ദം 

തിരയുംമതങ്ങളുമെതിര്‍ത്തു;ബീഗിള്‍
കടലിനെച്ചുറ്റിക്കുതിച്ച്ചു !

അറിവിന്റെ രത്നങ്ങള്‍ തേടി,

ഡാര്‍വിന്റെ മിഴികളില്‍ പൂങ്കുളിര്‍മൂടി!!

പരകോടിജീവിതരേഖ, മണ്ണില്‍ -
പരതുമാപ്പാദങ്ങള്‍ പുല്‍കി ..

ഇരുളിന്‍ തിരശീല മാറ്റി ,പ്രകൃതി
പരിണാമചക്രങ്ങള്‍ കാട്ടി!!

മേഘങ്ങള്‍ക്കപ്പുറത്തെങ്ങോ ദൈവ-
മോടിയോളിച്ച്ചെന്നു കേള്‍ക്കെ,

വീഞ്ഞ്തുള്ളിയുംമോന്തിയിരുന്ന നൂറു-
പള്ളികള്‍ തുള്ളിയുറഞ്ഞു!!

ആയുധം കൈകളിലേന്തി ,ജപ-
മാലകളാലതു മൂടി ..

പണ്ടു ഗലീലിയോനിന്ന പ്രതി-
ക്കൂടുമായി ഡാര്‍വിനെത്തേടി ..

മതവും പുരോഹിതന്മാരും തെരുവി-
ലവരുടെ ദൈവവും വന്നു !!

ചക്രവാളങ്ങള്‍ക്കുമീതെ സ്വര്‍ഗ്ഗ-
സിംഹാസനത്തിലിരിക്കാന്‍

ശാസ്ത്രവുമായടരാടി ഭൂമി-
പോര്‍ക്കളമാക്കിയാ ദൈവം !!

പതറാത്ത വീര്യവുമായി ശാസ്ത്ര-
പരിചയും കൈകളിലേന്തി ..

പരിചൊടു ഡാര്‍വിന്‍ നടക്കേ,
പതറി!മതങ്ങള്‍തന്‍ ദൈവം !!
(രജീഷ്‌ പാലവിള)


up
0
dowm

രചിച്ചത്:രജീഷ്‌ പാലവിള
തീയതി:20-04-2012 12:00:25 PM
Added by :rejeesh palavila
വീക്ഷണം:144
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :