നിറങ്ങൾ - തത്ത്വചിന്തകവിതകള്‍

നിറങ്ങൾ 

സൂര്യ ബിംബം തിരികൊളുത്തി
ഇരുട്ടുമാറ്റി വെള്ളകീറി
മഴവിൽ നിറങ്ങളെ വീശി
പ്രകൃതിയിൽ വരച്ചു വച്ച
നീലാകാശവും പച്ച പടർപ്പും
വർണ പുഷ്പങ്ങളും
ജീവജാലങ്ങളുടെ
ശബ്ദകോലാഹലങ്ങളിൽ
ഭൂമിയോട സൂയയായി
സൂര്യനെ മറക്കാൻ വീണ്ടും
നക്ഷത്രബിംബങ്ങളുമായ്
രാവെത്തി ചന്ദ്രന്റെ തെളിമയിൽ.
up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-09-2017 07:43:41 PM
Added by :Mohanpillai
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :