കുഴിച്ചു മൂടൂ   - തത്ത്വചിന്തകവിതകള്‍

കുഴിച്ചു മൂടൂ  

സമയമായി കറുത്ത കാലത്തേ മുറിച്ചു കേറുവാൻ കറുത്ത നീതിയെ കുഴിച്ചു മൂടുവാൻ. രോഗവും കദന ഭാരവും പ്രകൃതി ദുരന്തങ്ങളും കൊന്നെറിയുന്ന കാതരരാം പഥികരെ ഇല്ലാത്ത മോക്ഷ മായകൾ കാണിച്ചു ചൂഷണം ചെയ്യുന്ന രീതികൾ നിർത്തിടൂ ഔന്നത്യ പടവുകൾ കേറിയ മാനുജർ * ദൈവവിഗ്രഹങ്ങളെയെല്ലാം കുഴിച്ചുമൂടുന്നു. സത്യപ്രകാശ ഗാഡ്ഗമുയർത്തിടൂ. ദേവലോകവാസികൾ വെറും മർത്യസൃഷ്ടികൾ.

പ്രപഞ്ച പ്രതിസ്പന്ദന മടുത്തറിഞ്ഞു കുമിളപോൽ വന്നുപോകുമീ ജീവിതം തപം ചെയ്തു ധനം വരുത്തിയാഘോഷിക്കൂ. മറ്റുള്ളവർക്കുചെറുചിരിയേകി അടിച്ചുപൊളിച്ചുല്ലസിച്ചിടൂ, യന്ത്യംവരെ

*വികസിത രാജ്യങ്ങളെല്ലാംതന്നെ ദൈവത്തെയും മതങ്ങളെയും തിരസ്കരിക്കുകയാണ്.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:20-09-2017 06:56:42 PM
Added by :profpa Varghese
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :