എന്റെ പ്രണയാമൃതം - പ്രണയകവിതകള്‍

എന്റെ പ്രണയാമൃതം 

നിറയുന്നീ ചുടു കണ്ണുനീര്‍
അരുമയാം നിന്‍ കണ്ണുകളില്‍
നിന്നരികിലില്ലോമനേ ഞാനത്
കൈയ്യാല്‍ തുടച്ചീടുവാന്‍

എങ്കിലും കെടുത്തിടാം ഞാനാ
ജ്വലിയ്ക്കും വിരഹാഗ്നി നാളങ്ങളെ
എന്റെ ഹൃദയം നിറയുമീ
തണുവാര്‍ന്നു പ്രണയജലത്തിനാല്‍

വഴിയരുകിലായ് വാകമരങ്ങള്‍
കാവി പുതച്ചിതാ പഴയ വിദ്യാലയം
തലയുയര്‍ത്തുന്നു പരിചിതഭാവത്തില്‍
വിടര്‍ന്ന പൂക്കളെ വാരി വിതറിയും

ഇവിടെയാണെന്‍ പ്രണയം ജനിച്ചത്
പറഞ്ഞിടാതെന്‍ നാവ് പിഴച്ചതും
കൊഴിയാതിരുന്നാ പ്രണയപുഷ്പത്തിന്‍
ചരിതംമറക്കുവാന്‍ ഇന്നെനിക്കാവുമോ

പലതവണയീ വഴി യാത്ര പോകുമ്പെഴും
ചുരുളഴിഞ്ഞ നിന്‍ മുടിയെന്‍ മുഖത്തിനെ
തഴുകും കാറ്റിലീ ഗന്ധം പരിചിതം
അഴകു കൊത്തിയ ചിരിയാര്‍ന്ന നിന്‍ മുഖം

പഴയ ബെഞ്ചിലെ നിന്‍ ഇരിപ്പിടം
അവിടെയൊന്നിരിയ്ക്കുവാന്‍ തോന്നുന്നു
മുകളില്‍ ഡസ്ക്കില്‍ അമര്‍ന്ന നിന്‍കരതലം
മയങ്ങട്ടേ എന്മുഖം ചേര്‍ത്തതില്‍

ഇനിയതൊക്കെയെന്‍ ഓര്‍മ്മതതന്‍ ചിപ്പിയില്‍
പവിഴമായ് തീര്‍ന്നു വിലപിടിച്ചിതായ്
ഹൃദയമെന്നില്‍ കരുതി വെച്ചതാം
മൃതി വരും വരെ നിന്നെ ഓര്‍ത്തി ടാന്‍.


up
0
dowm

രചിച്ചത്:ഏറ്റുമാനൂര്‍ ജയകുമാര്‍
തീയതി:20-09-2017 06:24:39 PM
Added by :Jayakumar KS
വീക്ഷണം:747
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :