ബധിരസുന്ദരി   - തത്ത്വചിന്തകവിതകള്‍

ബധിരസുന്ദരി  

ഒരിടത്തൊരു നല്ല ഉദ്യാനത്തില്‍
എത്രയും സുന്ദര സായമതില്‍ ‍
എന്നും പ്രതീക്ഷതന്‍ പൂവങ്ങറുക്കുവാന്‍
ഒരു പെണ്കിടാവങ്ങവിടെ എത്തും

കാര്‍കൂന്തല്‍ തിങ്ങി നിറഞ്ഞ ശിരസ്സിലോ
മുല്ലപ്പൂമാലയും കോര്‍ത്തിരുന്നു
മന്തഹസിക്കുന്ന ചെഞ്ചുചുണ്ടില്‍ നിന്നതാ
മന്തഹാസത്തിന്റെ പൂവര്ഷവും
തങ്കത്തിന്‍ നിറമുള്ള ഗാത്രമാണ്
പനിനീര്‍ പൂവുപോല്‍ അധരങ്ങളും
പങ്കിലമേശാത്ത ശാലീന സുന്ദരി
എങ്കിലും ഒരുദുഃഖം എന്നുമുണ്ട്
ശബ്ദത്തിന്‍ ലോകമേ ഇല്ലവള്‍ക്ക്
ഊമയാമാവള്‍ക്കെന്നും മൌനദുഃഖം
"നാന്മുഖന്‍ നല്ലൊരു ശില്‍പ്പിയാണ്
എങ്കിലും ഭാവന ഇല്ലാത്തവന്‍"
എന്നെന്നും അവളുടെ ആത്മഗതം

അകലെ നിന്നൊരുഗാനം ഒഴുകിവന്നു
അകലെ നിന്നോരുകാവ്യം ഒഴുകിവന്നു
ഒരിക്കല്‍ ഞാനൊരു ഗായികയായ്
ഒരിക്കല്‍ ഞാനൊരു കവയിത്രിയായ്
മാലോകരെ ഞാന്‍ ഗന്ധര്‍വലോകത്തില്‍
എത്തിക്കും എന്നും സുനിസ്ചിതമായി
കാവ്യമാം ഭാവന നല്ല സുമം
എന്നും ഞാന്‍ കേട്ട് കേട്ടാനന്ദിക്കും
ഹാ എത്ര ധന്യമാം തത്വശാസ്ത്രം
എങ്കിലും എങ്ങിനെ? അവള്‍ നിനച്ചു
ഇവയെല്ലാം എന്നുടെ സ്വപ്നമാണ്
പാവമാപെണ്‍കുട്ടി സ്വയം നിനച്ചു

ഞാനെന്തിനാകുന്നു സ്വാര്‍ഥമതി
എത്രയോ ബധിരരും കുരുടരുമീ
ലോകത്തിലുന്ടെന്ന സത്യമതില്‍
ഞാന്‍ ആശ്വസിക്കും മൌനമായി




up
0
dowm

രചിച്ചത്:Boban Joseph
തീയതി:23-04-2012 05:53:01 PM
Added by :Boban Joseph
വീക്ഷണം:156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :