പുനര്‍ജ്ജനി  - മലയാളകവിതകള്‍

പുനര്‍ജ്ജനി  

പുനര്‍ജ്ജനി
************

പുനര്‍ജ്ജനിയ്ക്കാമെങ്കില്‍
എനിയ്ക്ക് തിരകളായ്
വിശാലം വിരാജിയ്ക്കും
സാഗരത്തെ തഴുകിടേണം.

ഒരു ജന്മമിനിയുണ്ടെങ്കില്‍
എനിയ്ക്ക് പൂക്കളായ്
ആരാമത്തിന്നരുമകളായ്
വിടര്‍ന്ന് സുഗന്ധം തൂവേണം.

പുനര്‍ജ്ജന്മം പ്രാപ്തമെങ്കില്‍
എനിയ്ക്ക് പറവകളായിടേണം
അനന്തമാം വിഹായസ്സില്‍
താരങ്ങളെ തട്ടിയുരുമ്മിടേണം.

പുനര്‍ജ്ജനി സാദ്ധ്യമാകുകില്‍
എനിയ്ക്ക് മലനിരകളിലൂടെ
ഹിമകണങ്ങളായി നിപതിച്ച്
നദിയിലൂടൊഴുകി പുളയ്ക്കണം.

*********************


up
0
dowm

രചിച്ചത്:Anandavalli Chandran
തീയതി:24-04-2012 04:47:03 PM
Added by :Anandavalli Chandran
വീക്ഷണം:207
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Boban
2012-04-25

1) ടീച്ചറും വന്നു ഇവിടല്ലേ. സ്വാഗതം. കവിത എഴുതിയാല്‍ ഉടനെ ഇവിടെയും ഇടുക. എന്റെ കമന്റ്‌ വീണ്ടും repeat ചെയ്യുന്നു. ഒരു സ്വപ്നം നാം കാണും പുനര്‍ജന്മ മുണ്ടെങ്കില്‍! ഒരുപാട് സ്വപ്നങ്ങള്‍ സ്വായൂജ്യ സങ്കല്‍പം ധരിത്രിയാം പാതയില്‍ നിന്നുയിര്കൊള്ളുന്നയാ സങ്കല്പ സ്വര്‍ഗ്ഗ സമാനതയെ ഓര്‍ത്തുപോയ്

Anandavalli
2012-04-25

2) വളരെ വളരെ നന്ദി, ബോബന്‍.

Boban
2012-04-25

3) ടീച്ചറെ, എന്റെ പൂര്‍ണവിവരങ്ങള്‍ എന്റെ വെബ്‌ പേജില്‍ ഉണ്ട്, നോക്കുമല്ലോ


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me