കേരളം ഇന്ന് - തത്ത്വചിന്തകവിതകള്‍

കേരളം ഇന്ന് 

പൊതുസേവകർ സ്വജനപക്ഷം നേതാക്കളെല്ലാം കട്ടുമുടിച്ചു.
ക്ഷാമബാധിതയാദിവാസികൾ അരിയില്ലാതെ പണിയില്ലാതെ വീണടിയുന്നു കുടിലുകളിൽ.
നൈരാശ്യത്താൽ പാവം കർഷകർ കയറിൽത്തൂങ്ങിയൊടുങ്ങീടുന്നു.
കടമെടുത്തും കടലെടുത്തും നീറിപ്പുകയുന്ന വാസരഭൂമി.

മദ്യാർച്ചനയും കുതികാൽവെട്ടും അസുരകർമ്മകൂരിരുളെങ്ങും.
കൈക്കൂലിയില്ലാ സ്സ്വജ്ജനങ്ങളെ പല്ലിളിക്കും സർക്കാരാപ്പീസ്.
സ്ത്രീപീഡനം ലൈംഗികവേഴ്ച, അമ്മപെങ്ങളെമാനം കെടുത്തും.
വാണിഭക്കുത്തക മേലാളർക്കു ധർമ്മമധർമം നീതിയനീതി.

നിന്നാദ്മാവിനെ ചങ്ങലക്കിട്ട് സഹ്യനെയെല്ലാം കൊള്ളയടിച്ചു.
പുഞ്ചപ്പാടം പൊക്കിയെടുത്ത- വർപണിതൂ മണിസൗധങ്ങൾ.
ചാത്തൻ സേവകർ പൊളിദൈവങ്ങൾ ഭ്രാന്താലയമോ വാസുരഭൂമി?
മഴുവെറിഞ്ഞുണ്ടായ നാടുകൾ മഴുവാലന്ത്യം കുറിക്കുമോ?

ഉദാസീനരാം കേരളമക്കൾ പരദേശിക്കായ് വഴിമാറി.
നെടുവീർപ്പിന്റെ തീപ്പുകയെങ്ങും നാദരൂപിണീ കേരളദേവീ
ധർമ്മസമരമാളിപ്പടർത്തൂ- യധർമ്മമെല്ലാം അരിഞ്ഞുവീഴ്ത്തി, പുണ്യധർമ്മം പുനഃസ്ഥാപിക്കൂ.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ വർഗീസ്
തീയതി:26-09-2017 02:44:26 PM
Added by :profpa Varghese
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :