ഞങ്ങളൊരു സന്തുഷ്ട കുടുംബമാണ് - തത്ത്വചിന്തകവിതകള്‍

ഞങ്ങളൊരു സന്തുഷ്ട കുടുംബമാണ് 

ഇതൊരു 2-ബെഡ് ഫ്ലാറ്റാണ്. ഞാനും അമ്മയും ഒരു പേയിങ് ഗെസ്റ്റു ചേട്ടനും. മുത്തച്ഛൻ ഓൾഡ് ഏജ് ഹോമിലാണ്. വല്യച്ചൻ ഗൾഫിലും,ആന്റിയമേരിക്കയിലും അമ്മാവനങ്ങു ദൂരെ തറവാട്ടിലാണ്. അടുത്ത ഫ്ലാറ്റിലാളില്ല. ഫ്ലാറ്റിനു ചുറ്റും നാലടി പൊക്കത്തിൽ മതിലാണ്. അതിനുമപ്പുറം എന്താണെന്നറിയില്ല. ഇവിടെയാരും വരാറില്ല .
അടുക്കളപ്പണിയമ്മക്കിഷ്ടമല്ല. എല്ലാം ഫാസ്റ്റ് ഫുഡ്ഡാണ്. ബർഗറും തന്തൂരിയും ഹോട് ഡോഗും ഫ്രൈഡ് റൈസും കഴിച്ചു എല്ലാവരും കുറച്ചു തടിച്ചിട്ടുണ്ട്. ഹ ഹ എന്തൊരു രസമാണ്! ചേട്ടനെന്നെ വലിയ ഇഷ്ടാണ്. ചേർത്തുനിർത്തും തലോടും ചോക്കലേറ്റു ബാർ വാങ്ങി ത്തരും. അച്ഛനുമമ്മയുമില്ലാത്തപ്പോൾ ഞങ്ങൾ തനിച്ചാണ്. അമ്മയ്ക്കും ചേട്ടനെ വല്യ ഇഷ്ടാണ്. ഞങ്ങളൊരു സന്തുഷ്ട കുടുംബമാണ്.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:01-10-2017 09:14:24 AM
Added by :profpa Varghese
വീക്ഷണം:123
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me