ഇരുട്ടിലേക്കുള്ള വാതിൽ - തത്ത്വചിന്തകവിതകള്‍

ഇരുട്ടിലേക്കുള്ള വാതിൽ 

തമോഗർത്ത പിടിയിലമരുന്ന താരങ്ങളും താരസഞ്ചയങ്ങളും സ്വതാപത്താലാ- ഹൂതി ചെയ്യുന്ന ഭീമൻ നക്ഷത്രങ്ങളും ഒറ്റപ്പെട്ടുനിൽക്കുന്ന പ്രബഞ്ചത്തുരുത്തുകളും ടെലിസ്കോപ്പിലൂടെ നാം കാണുന്ന പൂർവ വിദൂര മായാക്കാഴ്ചകൾ മാത്രം.

അദിയിൽനിന്നന്ത്യത്തിലേക്കും അന്ത്യത്തിൽനിന്നാദിയിലേക്കും നീങ്ങുന്നുയീയഖിലാണ്ഡമണ്ഡലം. കാലവും ചലനവും വിശ്വചിത്ര കമ്പളവും ഒരു സ്വപ്നാടനം മാത്രമെന്നുമെന്നും, പ്രബഞ്ചപടല നാടകം തുടരുന്നു.

ഏതോ വിസ്ഫോടനം ചീറ്റിയെറിഞ്ഞ കണപ്പ്രവാഹം ബ്രഹത് രൂപങ്ങളായി സ്ഥലകാല ദ്വന്ദ്വപ്പിടിയിലമരുന്നു. നിഗൂഢവിശ്വവീഥികളിലങ്ങിങ്ങായി ജീവികൾ പൊട്ടിവിരിഞ്ഞു നെടുവീർപ്പിടുന്നു.

അദിമപ്പുലരിയിൽ മുളപൊട്ടി സ്വപ്നപ്പ്രേരിത മനുഷ്യ ചിന്തകൾ ചുരത്തിയ പ്രകൃതിദേവഗണ പ്രതിബിംബങ്ങളും മൃത്യു ഭയന്നനശ്വരതക്കായ്ക്കെട്ടിപ്പടുത്ത അമരലോക കഥകളും മോക്ഷവഴികളും പ്രബഞ്ചവിധാതാവുംകാൽപ്പനിക ജീവിതാർത്ഥവും ചെറു കാറ്റ് തൂത്തുവാരി ചവറ്റുകൊട്ടയിലിട്ടു മൂടും
ശിഥില ജീവകോശങ്ങൾ പ്രബഞ്ചോ- ർജ ധാരയിലലിഞ്ഞു ചേരും ജീവിതമിരുട്ടിലേക്കുള്ള വാതിൽ തുറന്നു തരും.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:02-10-2017 02:22:18 PM
Added by :profpa Varghese
വീക്ഷണം:126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me