കുട്ടി - തത്ത്വചിന്തകവിതകള്‍

കുട്ടി 

കുട്ടി
*****
നിഴല് താണ്ടി കുട്ടി
വെളിച്ചത്തിലേയ്ക്കാണ് വന്നത് ,
ഇത്തിരിവെട്ടത്തില്‍,
ഇരവില്‍ പലകുറി തീനാളം വിഴുങ്ങി,
ലാളനമെന്നോമനപ്പേരില്‍ !

മടിയും മാറും വിടര്‍ന്നപ്പോള്‍
നിഴലുകള്‍ ഇരുട്ടിലേയ്ക്കു വഴിമാറി
ലാളനയും
ഉദ്ധരിക്കുന്ന മാംസപിണ്ഡം,
അവളുടെയറിവിനുമപ്പുറമായിരുന്നു
വെളിച്ചം വെറും ഇരുട്ടാണെന്നറിനപ്പോഴേക്കും
തുടയിടുക്കുകള്‍ ജീര്‍ണ്ണിച്ചിരുന്നു .
പള്ളിക്കൂടസഞ്ചിയില്‍ ഉറുമ്പരിച്ചിരുന്നു.

വികാര വെളിപാടിന്റെ നിഴല്‍ക്കൂത്തുകള്‍
കാത്തിരിക്കാനൊരു കുരുടന്കണ്ണുകള്‍ പോലുമില്ലാതെ
അനീതിയുടെ കയ്യില്‍ അഗ്നിതളംകെട്ടി കിടന്നു ..


up
0
dowm

രചിച്ചത്:പ്രിയ ഉദയന്‍
തീയതി:02-10-2017 03:25:06 PM
Added by :Priya Udayan
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me