കന്നി മഴയിൽ  - തത്ത്വചിന്തകവിതകള്‍

കന്നി മഴയിൽ  

കന്നി വറവിനൊരു കുറവില്ല
കന്നിമഴയ്ക്കുമൊരു കുറവില്ല
കന്നിക്കൊയ്ത്തൊരു പഴംകഥയായി
കാലദേശ ഭേദങ്ങളോടെ മഴ
കാത്തിരുന്നവർക്കൊരു വേദനയായ്
വറവും മഴയും കലർത്തും ദിനങ്ങൾ
ഇട കലരുന്ന കന്നിമാസത്തിലെ
പ്രകൃതിയുടെ മുൻകരുതലുകൾ
ഇനിയും പഠിക്കാൻ മിനക്കെടാതെ
സമ്പദ് സുഖത്തിന്റെ ചിന്തയോർത്തു
വെട്ടി നിരത്തുന്നു മലഞ്ചെരിവും
വെട്ടിനികത്തുന്നു പുഴയും തൊടും
വെള്ളവും വായുവും വിഴത്തിൽ മുക്കി
തീറ്റയും കുടിയും ജീവ ഭയത്തിൽ.
പരിസ്ഥിതി സൗഹാർദ മെന്ന വേദ -
വാക്യമിനിയുമുള്ളിലുദിക്കണം
പരിഹാരമില്ലാത്ത പ്രശ്നങ്ങൾക്കു -
വീണ്ടും ജീവന്റെ ഉറവ കൾ തേടാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-10-2017 06:40:02 PM
Added by :Mohanpillai
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :