മൊഴിമുത്തുകള്‍        
    
 പിന്നില്‍ നിന്ന് കുത്തുമ്പോള്‍ ഓര്‍ക്കുക; നീയും മുന്നിലാണ്
 സാധ്യത അസാധ്യതയോട് ചോദിച്ചുവത്രെ; എവിടെയാണ് നിന്റെ വാസം? അസാധ്യത പറഞ്ഞു പോലും: നിരാശന്റെ സ്വപ്‌നങ്ങളില്‍
 എടുക്കുന്തോറും ആഴമേറുന്ന കിണറാണ് സൗഹൃദം
 നന്മയുടെ കൃഷിയെറിഞ്ഞവന് നന്ദിയുടെ വിള കൊയ്യാം
 രഹസ്യച്ചെപ്പാണ് ഹൃദയം ചുണ്ടുകളാണ് അതിന്റെ പൂട്ട് നാവാണതിന്റെ താക്കോല്‍, രഹസ്യങ്ങളുടെ വിലയറിയുന്നവര്‍ അതിന്റെ താക്കോലിനെ സൂക്ഷിക്കട്ടെ
 വേദനയുടെ ഒരു നിമിഷം ഒരു മണിക്കൂറെങ്കില്‍, ഒരു മണിക്കൂറിന്റെ സന്തോഷം ഒരു നിമിഷമാണ്
 രണ്ട് റൊട്ടിയില്‍ നിന്ന് ഒന്ന് തിന്നുക മറ്റൊന്നു കൊണ്ട് പൂക്കള്‍ വാങ്ങുക
 ആവശ്യമില്ലാത്തവ വാങ്ങിക്കൂട്ടുന്നവന്ന് ആവശ്യമുള്ളവ വില്‍ക്കേണ്ടി വരും!
 മടിയില്‍ കനമില്ലാത്തവന്ന് കുടിലില്‍ സുഖമായുറങ്ങാം
 
 (അറബിയില്‍ നിന്ന്)
      
       
            
      
  Not connected :    |