ഒരമ്മയുടെ മരണം - തത്ത്വചിന്തകവിതകള്‍

ഒരമ്മയുടെ മരണം 

1
നഭോരംഗഘനശ്യാമ മേഘാവരണം ഇരുളിനെ കൂരിരുളക്കിയോ? വിയർപ്പും ചോരയും പണിതുയർത്തിയ ഗേഹത്തിൽ തിരസ്കൃതയായുരുകുമമ്മതൻ നെടുവീർപ്പിൽ നിഷ്ക്കുടത്തിലെ പുഷ്പലതാതികൾ വാടിക്കുമ്പിട്ടു നിൽക്കുന്നു. മൃദുചന്ദ്രിക മറഞ്ഞു, ചീവീടും മാക്രിയും നിശബ്ദരായി. കാപട്യമറിയേണ്ട, കൈതവമോർക്കേണ്ട?
2
വാർധ്യക്യപ്പടവുകൾ താണ്ടും പുണ്യാ൦ഗന: ഇത്തിൾ കണ്ണിയെത്തീയിട്ടെരിക്കാൻ വെമ്പൽ പൂണ്ടോടുന്ന മക്കൾ; ചെറിയൊരു നീർദോഷപ്പനിയവരെ ശയ്യാവലംബിയാക്കി. ശകുനമുത്തമം; അവർ ക്രൂശിത രൂപവും തിരിക്കാലുകളും തല ഭാഗത്തു വച്ചു, അച്ഛനെത്തിയന്ത്യകൂദാശ നൽകി.
3
'ഈശോമറിയം യൗസേപ്പേ ഈ ആദ്മാവിന് കൂട്ടായിരിക്കേണമേ' എന്നവർ ചൊല്ലിക്കൊണ്ടിരുന്നു. ആദ്മാവൊന്നു പിടഞ്ഞോ , നാഡീവ്യൂഹം തളർന്നോ? യാത്രാമൊഴിക്ക് സമയമായി എന്ന ചിന്തയിലോരോന്നോർത്തു കിടന്നു.
4
അമ്മിഞ്ഞനുണഞ്ഞതും വിജ്ഞാനമാർജിച്ചതും കാമിനിയായതും
കാന്തനെ പ്രാണനായി കണ്ടതും താതനാ ത്തിരശീലക്കുപിന്നിൽ മറഞ്ഞതും കുഞ്ഞിക്കിളികൾക്കു ചിറകു വച്ചുകൊടുത്തതും പറക്കാൻ പഠിപ്പിച്ചതും ഇണക്കിളികളെചൂണ്ടിക്കാണിച്ചതും കൂടും വകകളും പകുത്തുകൊടുത്തതും തന്നെ കൂട്ടിൽ നിന്ന് കൊത്തിയകറ്റാൻ ശ്രമം നടത്തിയതും, നാളെ പുഴുവരിക്കുന്നതും ഓർത്തോർത്തുകിടന്നു.
5
തെളിവാർന്ന കണ്ണുകൾ വിശ്ലഥമായി, ഹൃദയതാളമിഴയാൻ തുടങ്ങി കൊച്ചൊരു ക്രൂശിത രൂപം പിടിപ്പിച്ച് വെള്ളമുണ്ട് പുതപ്പിച്ച്, ശവംപോലെ കിടത്തി. നെഞ്ചിലൊരു പിടച്ചിലോ? വെള്ളമിറ്റിക്കൊടുക്കുന്നു. ശ്വാസ ഗതി താഴുന്നു, ഊർദ്ധൻ വന്ന് ജീവനെയറുത്തു മാറ്റുന്നു.
6 അറും കൊലയോ? അതോ സൽകൃത്യമോ?.
അന്ത്യചുംബനം, യാത്രാമൊഴി, ശവസംസ്കാരച്ചർച്ചകൾ പൊൻകുരിശും മുത്തുക്കുടകളും ബാന്റുമേളവും, മെത്രാനച്ചനും, നാടും മലോകരുമറിയേണം, സദ്യയേഴിനുമാണ്ടിനും, കല്ലറയും ചരിത്രമെഴുതിയ മാർബിൾ ഫലകവും, നൽപ്പൊത്തൊന്നു നാൾകുർബാനയുമൊപ്പീസും, അഞ്ചു ലക്ഷത്തിന്റെ ബഡ്ജറ്റാണ്.
7
അക്കെടാവിളക്കെന്തിന്നൂതിക്കിടത്തി? കാപട്യമീ ലോകവും മതങ്ങളും, സ്നേഹത്തിനെന്തു വിലയീ വിശ്വത്തിൽ? പെറ്റമ്മതന്നറും കൊലയും സുകൃത പുണ്യം മാലോകർക്ക്.
ഓടിൽ മഴത്തുള്ളികളോലുന്നു. രാവിന്റെയന്ത്യയാമങ്ങളിൽ കണ്ണീർനീറിയുറയുന്നു. വീട്ടിൽ കൂരിരുളിഴപാകുന്നു.


up
0
dowm

രചിച്ചത്:
തീയതി:04-10-2017 10:39:33 AM
Added by :profpa Varghese
വീക്ഷണം:113
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :