അവർ ഒന്നാകട്ടെ.  - പ്രണയകവിതകള്‍

അവർ ഒന്നാകട്ടെ.  

ആരാമിഥുനങ്ങളെ ചങ്ങലക്കിട്ടിരുക്കുന്നു? യുവപ്രേതങ്ങളുമസ്ഥിപഞ്ജരങ്ങളും നൃത്തമാടുന്ന കാരാഗൃഹങ്ങളിൽ? മതക്കെട്ടുകൾ പൊട്ടിച്ചതിനോ? അപ്പന്റെയാജ്ഞക്കുമേലെ പറന്നതിനോ?
വർണവുമാഭയും മദഗന്ധവും ആയിരംതിരിയുള്ള കാമതൃഷ്ണ- ക്കിടാവിളക്കെണ്ണയൊഴിച്ചുനാളംകൊളുത്തി
വച്ചതാദിസൃഷ്ട്ടാവല്ലേ?

ആചാരോപചാരങ്ങൾ
നൈസർഗിക ചേതനയെകടിഞ്ഞാണിടുന്നു. കാട്ടിൽക്കുരങ്ങിൽനിന്നിറങ്ങി നിവർന്നുള്ള നൂറായിരം വർഷങ്ങളിൽ , ഇണചേരൽ നൈസർഗിഗം
മതങ്ങളു, മിന്നിൻദൈവങ്ങളും മതിലുകളുയർത്തി,ചങ്ങലകളും: പ്രണയിക്കുന്നവരൊരുമിക്കട്ടെ. നമുക്ക് പുഷ്പവൃഷ്ടി നടത്താം. പെരുത്ത്വവും നാളും കുലവും ജാതിയും
മറന്നു മാനവരെല്ലാമൊന്നാകട്ടെ!


up
0
dowm

രചിച്ചത്:പ്രൊഫ്. പി .എ .വര്ഗീസ്
തീയതി:05-10-2017 04:08:28 PM
Added by :profpa Varghese
വീക്ഷണം:360
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :