തപസ്സ്
തപസ്സ്
****
ഭൂമിതന്‍ വക്കിലായ് നില്പൂ, ഞാനിപ്പോഴും,
കാലപ്രളയത്തിലവയൊരുമാത്ര നിലംപതിച്ചിടാം ,
കണ്ണിന്‍പോളയടഞ്ഞിടുന്നു,വിണ്ണില്‍ കാര്‍മുകില്‍
മൂടിടുന്നു , ചരമാബ്ധിക്കപ്പുറം താഴ്ന്നിടുന്നു സൂര്യന്‍
.
അർഥമില്ലാത്ത വാക്കാണെന്നുള്ളിൽഅക്കാല്ക്കലാല്‍
വച്ചാലര്‍ഥമായിടും നിന്‍ കടാക്ഷമേറ്റാലൊക്കെയും
അകമേ ചോരപൊട്ടുന്ന നൊമ്പരത്തോടെങ്കിലും
പോയ് വരാമെന്നുപോലും ചൊല്ലാതെങ്ങുപോയ് നീ.
ഒടുവില്‍ ജീവിതംവിട്ടുപോവുന്നനേരോര്‍മ്മയില്‍
അകമേ തെളിഞ്ഞുനില്പതു കാര്‍വര്‍ണ്ണ, നിന്‍ രൂപമേ
അറിഞ്ഞു നിന്നെയെന്നഹങ്കരിച്ചീടുമ്പോഴും
അറിയാത്തതെത്രയെന്നു കാണ്മതില്ലയെന്‍ പ്രേമത്താല്‍ .
കണ്ണാ ! തപംചെയ്യുന്ന മനസ്സാല്‍ തപസ്സിരിക്കുന്നു ഞാന്‍
വിണ്ണില്‍ മേഘരൂപത്താല്‍ നിന്‍ നിഴല്‍ മാലകോര്‍ക്കുന്നു.
എനിക്കുനേടുവാനില്ലീ ജീവിതത്തിലൊന്നുമേ ,
കടമായ് ബാക്കിനില്ക്കുന്നു സ്നേഹം, തീരാക്കടമീ ജീവിതം !!
അറിയുന്നീല നീയെന്നയന്തക്കരണം വിരഹവേദന
കത്തുന്ന തീനാളമൊരിക്കലും കീഴ്പ്പോട്ടില്ല , പ്രണയവും,
ഒരുമിച്ചീലാ വാഴ്-വിലും, നിനവില്‍ മാത്രമേയെങ്കിലും കൃഷ്ണാ !
അറിയുന്നീലെ നിനക്കായ് തപസ്സിരിക്കുമീ രാധയെ.
എരിയും ഹോമകുണ്ഡമായിടും മനം നീയരികത്തില്ലാനേരത്ത്
അകമേ നിറയുന്ന രാധയെ കണ്ടിട്ടും മുഖം തിരിച്ചുവോ നീ!
കോടി ഗോപികമാര്‍ക്കായി വേണുഗാനമൊഴുക്കിയ നീ
ഒന്നുമേയീ രാധക്കായിമാത്രമായൊഴുക്കീലാ നിന്‍ മുരളിയില്‍
.
മനംനിറഞ്ഞു തപസ്സിരുന്നിടുന്നു അടുത്ത ജന്മത്തിലെങ്കിലും ,
രാധയ്ക്കായ്മാത്രം ജനിക്കേണമൂഴിയില്‍
അടര്‍ന്നുപോകുവാനാവില്ല നിന്നുയിരില്‍നിന്നു രാധയ്ക്കു
മുരളിയ്ക്കുനാദമെന്നപോലലിഞ്ഞു ചേര്‍ന്നു നാം വാഴണം
Not connected : |