എന്ടെ പ്രണയം - പ്രണയകവിതകള്‍

എന്ടെ പ്രണയം 

പ്രണയത്തിൻ പൊൻതൂവൽ ശകലങ്ങൾ,
നെഞ്ചിലൊളിപ്പിച്ചു ഞാൻ കാത്തു വച്ചു.
ഉരുകുമെൻ നെഞ്ചിലെ കൊടും ചൂടിലെപ്പോഴോ -
പ്രണയമങ്ങുണങ്ങി പൊടിഞ്ഞില്ലാതായി.. ...

ആയുസ്സ് വറ്റിയാ പൊൻതുവൽ ശകലങ്ങൾ
എൻ മൗനത്തിൻ പുഴയിലൊഴുക്കി മെല്ലേ ...
എല്ലാം അറിഞ്ഞൊരാ പുഴയിലേ ഓളങ്ങൾ
ചെറു നെടുവീർപ്പോടവയേ ഏറ്റുവാങ്ങി....
പുഴയുടെ കയങ്ങളിൽ അലിഞ്ഞവ ഒഴുകവേ,
ഒരു ചുടു അശ്രുവെൻ കൺകോണിൽ തുളുമ്പി നിന്നു..
കണ്ണടച്ചിരുട്ടാക്കി തിരികേ നടക്കുമ്പോള്‍
ചെറുനിശ്വാസമൊന്നുതിര്‍ന്നു എന്നില്‍....

തിരയിളക്കത്തിലെപ്പോഴോ -
തീരത്തടിഞ്ഞോരാ ശകലങ്ങള്‍,
പിന്‍വിളിയായി എന്നേ തലോടി മെല്ലേ,
പ്രാണനില്‍ നിന്നടര്‍ത്തിയ പ്രണയത്തിന്‍പൊന്‍തൂവല്‍
വീണ്ടുമെന്‍ നെഞ്ചില്‍ ഇടം പിടിച്ചു...
Soji Das


up
0
dowm

രചിച്ചത്:
തീയതി:07-10-2017 10:15:19 AM
Added by :Soji Das
വീക്ഷണം:790
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :