അവളെന്‍ പ്രിയകൂട്ടുക്കാരി
അവള്‍,
അവളെന്‍ പ്രിയകൂട്ടുക്കാരി,
അവളെഞാനെന്‍ മനസ്സിലെ ചില്ലുജാലകകൂട്ടില്‍ പൂട്ടിയിട്ടിരിക്കുന്നു.
അവളൊരു പ്രണയമായ് എന്‍ ആത്മാവിനാഴങ്ങളില്‍,
ഒരു കൊച്ചുതെന്നലിന്‍ കുളിരുപകരുന്നു.
അവളൊരു നിലാവായ് എന്‍ ഇരുളടഞ്ഞ യാത്രയില്‍ തെളിയുന്നൊരു നിറദീപമാകുന്നു.
അവളൊരു കുളിര്‍മഴയായ് എന്‍ മനസ്സില്‍ പെയ്തിറങ്ങുന്നൊരു സ്വാന്തനമാകുന്നു.
ഒടുവില്‍,
അവളൊരു നിശാഗന്ധിയായ് എന്‍ യാത്രയിലെവിടെയോ കൊഴിഞ്ഞുപോകുന്നു.
അവളാന്നെന്‍ പ്രിയകൂട്ടുക്കാരി,
അവളെഞാനെന്‍ മനസ്സിലെ ഇരുളടഞ്ഞ ഓര്‍മ്മകളില്‍ പൂട്ടിയിട്ടിരിക്കുന്നു.
Not connected : |