ഒരു മഴക്കാലം കൂടി..  - പ്രണയകവിതകള്‍

ഒരു മഴക്കാലം കൂടി..  

ഒരു മഴക്കാലത്തിനപ്പുറം നമ്മുടെ വിരഹം തുടര്‍ന്നിട്ടില്ല.
പതിവ് ചോദ്യത്തിന്റെ വിരസത വീണ്ടും,
നമ്മള്‍ കണ്ട് മുട്ടിയത് എന്തിനായിരുന്നു.
പ്രണയത്തിന്റെ വേലികെട്ടുകള്‍ അസഹനീയമാണെന്ന് ,
നമ്മള്‍ തിരിച്ചറിഞ്ഞത് എപ്പോള്‍ ആയിരുന്നു.
കണ്ണും മനസ്സും അകന്നിട്ടും ഏതോ നഷ്ടസ്വപ്നം പോലെ എപ്പോഴും ഇതൊരു തുടര്‍കഥയാണ്.
പ്രണയത്തിനും സൌഹൃത്തതിനും ഇടയില്‍ നിറമുള്ള പൂക്കള്‍ വിരിച്ച നേര്‍ത്ത പാത,
സ്വപ്നത്തിന്റെ പൊന്‍ നൂലുകള്‍ കൊണ്ട് ചേര്‍ത്ത് കെട്ടിയ,
ആ പാലം തകര്‍ന്ന് വീണത് തിരിച്ചറിഞ്ഞപ്പൊഴേക്കും
പാതി വഴിയില്‍ നമ്മള്‍ ഒറ്റക്കയിരുന്നു.
എല്ലാം മറക്കാന്‍ വീണ്ടും ഒരു മഴക്കാലം കൂടി.


up
0
dowm

രചിച്ചത്:manas majeed
തീയതി:03-05-2012 12:27:55 PM
Added by :manas majeed
വീക്ഷണം:278
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me