ജനനവും മരണവും - തത്ത്വചിന്തകവിതകള്‍

ജനനവും മരണവും 

അമ്മയുടെ ഉദരമെന്ന പളുങ്ക്പാത്രമുള്ളില്‍ നാം
അറിഞ്ഞിടാതെ നിനച്ചിടാതെ ജനിച്ചിടുന്നിഹത്തിലും
ജനിച്ചുവെന്ന കാരണവും ജീവിതത്തിനാക്കമായ്
ജനിച്ചിടുന്ന മക്കള്‍ നാം ധരിത്രിയില്‍ സജീവവും
പഠിച്ചിടുന്നു ജീവിതത്തില്‍ പലതരത്തിലനുഭവം
പഠിച്ചിടാത്ത ഭാഗമൊക്കെ അനുഭവത്തില്‍ വന്നിടും
ശിശുവിരുന്നു പഠിക്കുമെങ്കില്‍ പഠനമാദ്യമനുഭവം
പഠനമെന്ന മുള്ളിനെ നാം നല്ല തോണിയാക്കണം
ഒരിക്കല്‍ വന്നുതന്‍ ശിരസ്സില്‍ കയറിടുന്ന അനുഭവം
ഉറച്ചു തന്‍‍ശിരസ്സിലെന്നു നിനച്ചിടുന്ന നാള്‍ വരും
വിവേകമെന്ന വാഹനത്തില്‍ കയറി നാം ചലിച്ചിടാന്‍
അറിവുമാത്രമകതളത്തില്‍ അധികമല്ലതോര്‍ക്കുക
പഠിച്ചിടുന്നു പലതുമങ്ങു ധര്‍മമാര്‍ഗമെങ്കിലും
മറന്നിടുന്നു ജീവിതത്തില്‍ പലയിടത്തു നല്‍കുവാന്‍

കഴിച്ചിടുന്നു ഭക്ഷണം പശിതടഞ്ഞു കേമമായി
സുഖിച്ചിടുന്നു കൂടുതല്‍ മതിവരുന്ന നാള്‍ ‍വരെ
സുഖത്തിനായി വലഞ്ഞിടുന്ന മര്‍ത്ത്യരുണ്ടനേകവും
പശിയെടുത്തു വയറുചൊട്ടി ദീനഭാവമായൊരാള്‍
പടിയില്‍ വന്നു മുട്ടിനോക്കി കിട്ടുമെന്കിലെന്നയാള്‍
കിട്ടിയില്ലതോട്ടുമേ മുട്ട് കൂട്ടി വിട്ടയാല്‍
എന്നുമവനാര്‍ത്തിയോടു കൈകള്‍ നീട്ടിനിന്നതോ
എന്നുമവന്‍ പശിയറിഞ്ഞു തന്റെ മുന്നില്‍ നിന്നതോ
കൊടുത്തുമില്ല ഭക്ഷണം പശിയടക്കുവാനഹോ
കൊടുത്തുമില്ല വെള്ളമോ സ്വാന്തനങ്ങളൊന്നുമേ

ഒരിക്കല്‍ തന്റെ ഗര്ജനങ്ങള്‍ ആരുമാരും കേട്ടിടാ -
തൊരുപ്രഭാതമതിലൊരാശ മതിവരാതെ പോയിടും
ഒരിക്കല്‍ നാം മരണമെന്ന മറുകരയ്ക്ക്‌ പോകണം
ഒരിക്കല്‍ അഹംഭാവമെല്ലാം വെടിഞ്ഞുതന്നെ പോകണം
ഒരിക്കലവനു ശാന്തിപോയി കാന്തിപോയി അന്തിയില്‍
തന്റെ ചെയ്തിയൊക്കെയും പാപഭാരമൊക്കെയും
ഇന്ന് താനതോര്‍ത്തിടുന്നു ഗദ്ഗദത്തോടല്ലയോ
ഇന്ന് തന്റെ കഷ്ടമായ സ്ഥിതികളവന്‍ കണ്ടതും
ഇന്ന് തന്റെ ചെയ്തിയോര്‍ത്തു അശ്രുവന്നുപോയതും
ഇന്ന് തന്റെ ആത്മശാന്തി കൈവരിച്ചിടുന്നതും
കഴുകി വൃത്തിയാക്കിയൊരു മനമവനുമൊടുവിലായ്
കണ്ടു സ്വയം മരണമെന്ന മരുകരയ്ക്ക് പോയവന്‍


up
0
dowm

രചിച്ചത്:Boban Joseph
തീയതി:02-05-2012 04:19:47 PM
Added by :Boban Joseph
വീക്ഷണം:216
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


georgekutty
2012-09-06

1) നല്ലതാണു ബോബാ, നല്ലത്.


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me