കാത്തിരിപ്പ്
എന്നെ പുണര്‍ന്ന നിന്‍ ആദ്യ ചുംബനം
എത്രമേല്‍ മധുരമെന്നോ ...
എന്നില്‍ പകര്‍ന്ന നിന്‍ ചൂടുനിശ്വാസം
എത്രമേല്‍ കുളിരേകിയെന്നോ...
ഓര്‍മകളായിന്നു കൂടണയുമ്പോള്‍
എത്രമേല്‍ വിരഹമെന്നോ .....
ഓര്‍ത്തെടുത്തു ഞാന്‍ നാം ചേര്‍ന്ന നിമിഷങ്ങള്‍,
മധുര സ്വപ്നമായ്...
എന്റെ സ്വപ്നമായീ ...
പ്രാണസഖീ നിന്‍ കയ്യോടു കൈ ചേര്‍ത്തു
തീരമില്‍ നടന്നകലാം
ഒരു നേരം പിരിയാതെ നിന്നുടെ തോള്‍ചേര്‍ന്ന്
ഹൃദയം പങ്കുവെക്കാം
നാമൊന്നു ചേര്‍ന്നിരിക്കാം ...
പിരിയാന്‍ വയ്യാത്ത വേളയില്‍ നിന്ന്
യാത്രയായ് വിരഹവുമായ്
കാത്തിരിപ്പെന്ന സുഖമുള്ള നൊമ്പരം
ഇടയ്ക്കിടെ ഒമാനിക്കാം
ആ നാളിനായ് കാത്തിരിക്കാം ..
Not connected : |