വിശപ്പ് - തത്ത്വചിന്തകവിതകള്‍

വിശപ്പ് 

അടിമത്വം പേറും ദളിതർക്കു വിശപ്പവകാശമായി ആദിവാസികൾക്കതൊരു തീരാനൊമ്പരവും. തീയെരിയായടുപ്പിലവർ വേദന വേവിക്കുന്നു
ചെറ്റക്കുടിലിലുണ്ണികൾ പശിയാൽ തുള്ളിപ്പനിക്കുന്നു പേമാരിയുമിടിവെട്ടും താളംപെരുക്കുന്നു മരണമകുടിയൂത്തിലണഞ്ഞു പോകുന്നു കുഞ്ഞുങ്ങൾ. വ്യഥാജ്വര ബാധിതർ ചണപ്പാശം കഴുത്തിലിറക്കുന്നു. കീഴാളസ്വപ്നങ്ങളെല്ലാം മേലാളർ കവർന്നെടുത്തു പട്ടിണിക്കതിനകൾ നിരത്തിവെടിമരുന്നിട്ടുപോയവർ.


up
0
dowm

രചിച്ചത്:പ്രൊഫ്,. പി.എ. വര്ഗീസ്
തീയതി:10-10-2017 09:21:00 AM
Added by :profpa Varghese
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :