സമാന്തരങ്ങൾ        
    
 നീ പോയ   വഴിയേ ഞാൻ വന്നില്ല. 
 ഞാൻ പോയ വഴിയേ നീ വന്നില്ല. 
 നീയും ഞാനും നേർവരകളായി നീങ്ങുന്നു.                                                                                                                                                താരകങ്ങൾ സാക്ഷിയായ് 
 ഇത് ലോകാവസാനം വരെ നീളും.
 
 ലോകത്തിന്റെ നിലനിൽപ്പും ഇതിലൂന്നിയാണ്. 
 ഭൂമിയും സൂര്യനും അവരവരുടെ 
 പാതകളിലൂടെത്തന്നെ നീങ്ങുന്നു. 
 വ്യതിയാനം ലോകാവസാനമാണ്.  
 
      
       
            
      
  Not connected :    |