തെരുവ് വിളക്കിന്റെ നൊമ്പരം  - തത്ത്വചിന്തകവിതകള്‍

തെരുവ് വിളക്കിന്റെ നൊമ്പരം  

(നമ്മുടെ നാട്ടിലെ നന്മ തിമ്മകളുടെ എല്ലാം നിത്യ സാക്ഷിയായി ഞാൻ കരുതുന്ന streetlight കൾക്ക് സമർപ്പണം... )


കാലം കഥയായ് ഗമനം തുടരും
സാക്ഷ്യമിരിപ്പൂ ഞാനീ മണ്ണിൽ

സുന്ദര ചർച്ചിത താരകമാവനിയി -
ലമ്പിളികല തൻ ചാരുത നോക്കി,
അന്തി മയങ്ങും സുന്ദര ഭൂമിയിൽ
ദുർഘട ചിന്ത തൻ ഭ്രാന്തുകൾ കാണ്പൂ...

കാലം കഥയായ് ഗമനം തുടരും
സാക്ഷ്യമിരിപ്പൂ ഞാനീ മണ്ണിൽ

താമസ്സിൽ മഞ്ഞു പുതച്ചു തുടങ്ങി
പീഡിക മുറികൾ വിറച്ചു തുടങ്ങി,
തെരുവിൽ പെണ്ണിൻ മേനി പുതപ്പാൻ
കഴുകന്മാരുടെ കൂട്ടപ്പായ്ച്ചിൽ...

ദുഃഖ സമുച്ഛയ ചർച്ചിത നഗരം
ലഹരിയിൽ മുങ്ങി മൂരി നിവർത്തി,
തെരു തെരെ പായും ശകട സവാരിയും
ആർദ്രമായിതറിടും സ്വരമിതു കേൾക്കാം..

കൂമൻ കുരവയിലെക്ഷിയുണർന്നിട്ടൊ -
ടുവിൽ ചോരയ്ക്കലയും നേരം,
മനസാ, വാചാ, കർമ്മനാ, ഭാഗ്യം
നായ് കടിയേൽക്കാതോടിയൊളിച്ചു...

കാലം കഥയായ് ഗമനം തുടരും
സാക്ഷ്യമിരിപ്പൂ ഞാനീ മണ്ണിൽ

തെരുവിൻ നൊമ്പര ചിന്തകളിൽ
കലുഷിതമാം മനവ്യഥകളിലും
പഥികന് യാത്രയിൽ വെട്ടം നൽകി
പ്രകാശവീചി വിടർത്തിടാം..

ചഞ്ചമചഞ്ചല മീയുലകിൽ
പരമാർത്ഥം ഞാൻ തേടുമ്പോൾ
അന്തിക്കിറങ്ങും പഥികൻ തന്നുടെ
അന്ധ മനസ്സിനിതെന്തിനു വെട്ടം

പ്രകാശമെന്തിനു പാരാകെ ?
പ്രകാശമെന്തിനു പാരാകെ ?


up
0
dowm

രചിച്ചത്:ശബരീനാഥൻ
തീയതി:16-10-2017 02:53:26 PM
Added by :ശബരിനാഥ്‌ എസ്
വീക്ഷണം:162
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :