പുകമറ  - തത്ത്വചിന്തകവിതകള്‍

പുകമറ  

അധിപതികൾ പറയുന്നതും
കുലപതികൾ പറയുന്നതും
ജനാധിപത്യമെന്നു ധരിച്ചു -
പട്ടിണിയും അനാചാരവും
മനസ്സിൽ പുകച്ചും കത്തിച്ചും
കാലം കഴിക്കുന്ന ജനത്തിന്
ചടങ്ങുകൾ ഉപദേശിച്ചു -
മുന്നേറുന്ന ജ്ഞാനസങ്കേതങ്ങൾ
നരകങ്ങൾ സൃഷ്ടിക്കും ഭൂമിയെ
പ്രാകൃതവും കിരാതവുമാക്കാൻ.
അജ്ഞാത ശക്തി ഒരുകാലവും
തുണയാ യ രേഖയില്ലാതെ
മനുഷ്യരെ ഇരയാക്കുന്ന
സാംസ്കാരിക അട്ടിമറിയിൽ
പുരുഷാധിപത്യം നടപ്പാക്കും
ഏകാധിപത്യത്തിന്റെ മറയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-10-2017 09:55:31 PM
Added by :Mohanpillai
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :