പരുമല തിരുമേനി - തത്ത്വചിന്തകവിതകള്‍

പരുമല തിരുമേനി 

പരുമല തിരുമേനി , പുണ്യ തിരുമേനി
കൊച്ചു തിരുമേനി, പുണ്യ തിരുമേനി
മലങ്കര സഭയുടെ തിരുമേനി , കൊച്ചു തിരുമേനി
പുണ്യ തിരുമേനി , പുണ്യ തിരുമേനി
പാവികളാം ഞങ്ങൾ തിരുമുൽ കാഴ്ചയുമായി
അണയുമ്പോൾ അങ്ങ് അനുഗ്രഹം ചൊരിയണമേ.
വേദനയോടു അടിയങ്ങൾ പദയാത്രയുമായി
നിൻ സന്നിധിയിൽ അണയുമ്പോൾ അനുഗ്രഹം അരുളണമേ.
പാവങ്ങൾക്കായി, പൈതങ്ങൾക്കായി
ജീവിതം അർപ്പിച്ച തിരുമേനി, കൊച്ചു തിരുമേനി.
രോഗികളാം ഞങ്ങളുടെ മനം തകർന്നിടുമ്പോൾ
ദുഃഖങ്ങളാൽ മനം നീറിടിമ്പോൾ അങ്ങ് ആശ്വാസം അരുളണമേ.
എന്നുള്ളം നിനക്കായി കാംഷിക്കുന്നു,
എന്നുള്ളം നിനക്കായി ദാഹിക്കുന്നു.
എണ്ണ വറ്റാത്ത ഹൃദയത്തിൽ തുളുംമ്പുണ് സ്നേഹം നിറക്കുമോ
അടിയൻ ഇതാ കണ്ണുനീരോടെ നിൻ പാദത്തിൽ വീഴുന്നിതാ.
കൊച്ചു തിരുമേനി, പുണ്യ തിരുമേനി, പരുമല തിരുമേനി.




up
0
dowm

രചിച്ചത്:Sulaja aniyan
തീയതി:24-10-2017 07:26:58 AM
Added by :Sulaja Aniyan
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :