അജൈവം  - തത്ത്വചിന്തകവിതകള്‍

അജൈവം  

ഇരുട്ടും വെളിച്ചവും
ചൂടും തണുപ്പും
ഇരയായ നമ്മൾ
ജന്തു വംശങ്ങളെ
അമ്മാനമാടുന്ന
പ്രകൃതിഭാവങ്ങൾ.
യന്ത്രങ്ങളെ പോലെ
ജൈവയന്ത്രങ്ങൾ നമ്മൾ
ചുറ്റുവട്ടങ്ങളിലെ
അജൈവങ്ങളെ കാക്കണം.
തിരയും ഓളവും
നിമിഷഭാവങ്ങൾ
നിലനില്പില്ലാതെ
അപ്രത്യക്ഷമാകും
നാശംവിതയ്ക്കാം
ഒഴുക്കിന്റെ ശക്തി
ഏറിയും കുറഞ്ഞും
കടൽ പോലെ സത്യം .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-11-2017 10:20:23 AM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)