ശരശയ്യ
അമ്മയുടെ ഇഷ്ടങ്ങൾ കുറവായിരുന്നെങ്കിലും
മക്കൾ വളരാനും ഉയരങ്ങളിലെത്തിക്കാനുമുള്ള
തിരക്കിലൊരു പാടു നീസ്വാര്ഥതയിൽ പിടഞ്ഞു
മറുകരയിലെത്തിയപ്പോളെല്ലാവരും
വ്യാമോഹത്തിൽ അമ്മയെ ത്യജിക്കുന്ന നാടകം
ആധുനികതയുടെ സ്വരവ്യഞ്ജനങ്ങളിൽ
മാനവസംസ്കാരത്തിലെ പുരുഷാധിപത്യം
കേൾക്കാത്ത നിരന്തര പ്രതിഷേധങ്ങൾ
ജനാധിപത്യത്തിലും തനിയാവർത്തനമായ്
നിലനിൽക്കുന്നു മനുഷ്യവംശത്തിലെ
അവസാനിക്കാത്ത അടിമത്ത വാഴ്ചയായ്
പ്രസവവേദനക്കു കിട്ടിയ കടുത്ത ശിക്ഷപോലെ
Not connected : |