വിവാഹം - മോചനം  - തത്ത്വചിന്തകവിതകള്‍

വിവാഹം - മോചനം  

ഒളിഞ്ഞും തെളിഞ്ഞുമുള്ള
കാഴ്ചകള്‍,
നോക്കുമ്പോള്‍ വക്രിച്ചും
പാടനീറ്റിയും...
നടക്കുന്തോറും വിണ്ടുകീറി
തേയുന്നവ.....
ചിലയ്ക്കുന്നതും ചിതറുന്നതും
വാക്കുകള്‍,
നേര്‍ത്ത തേങ്ങലുകള്‍....
പൊട്ടിച്ചിരികളില്‍ ,വളപ്പൊട്ടുകളില്‍
മുഷിഞ്ഞ മാറാപ്പില്‍,
നിഴലുകള്‍ പൊഴിച്ച കോലങ്ങള്‍...
നീളുന്ന കാലടികള്‍,
അമരുന്ന കുരുന്നുകള്‍,
നിലയ്ക്കുന്ന കിലുക്കങ്ങള്‍,
അമര്‍ത്തുന്ന വിഷാദം....
മുഖം ചേര്‍ത്തപ്പോള്‍ നിനക്കും
അവള്‍ക്കും ഒരേ മുഖം.....


up
0
dowm

രചിച്ചത്: പ്രിയദര്‍ശിനി
തീയതി:09-05-2012 11:37:25 AM
Added by :vishnu
വീക്ഷണം:211
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :