ശാലീനതേ!  - തത്ത്വചിന്തകവിതകള്‍

ശാലീനതേ!  

കൊടുംചൂട്കരളിൽകനലെരിക്കുന്നു മരുപഥതൃണത്തെകരിക്കുന്നു. വറുതികളെൻചിത്തമുണക്കുന്നു, മരീചികയിലുയർന്നനീർത്തതടാകത്തി- ന്നായോടിയോടിത്തളരുമ്പോഴെൻ , കനവിൽജലകണമിറ്റിയണയുന്നുനീ
ആശയറ്റുചണപ്പാശക്കുടുക്കുദിക്കുമ്പോൾ പൂനിലാവായ്പെയ്യുന്നെൻഹൃത്തിൽനീ. തിരപ്പത്തികൾ ജൃംഭിക്കുവാരിധിമുന്നിൽ നിൻചന്ദനജ്ജ്വലാമുഖമണയുന്നകക്കാമ്പിൽ; ഘോരസർപ്പംചിത്രപതംഗമായെത്തുന്നു മിഴിനീരിൽചോരകനിക്കുന്നു, നീയെൻചകിതമാംസിരകളിൽ അമൃതുതാലവുമായെത്തുന്നു : ശിവഹിമശൈലാപുണ്ണ്യമായി. നറുമലരിൻപരാഗപ്പരിമളമായി.


up
0
dowm

രചിച്ചത്:
തീയതി:11-11-2017 06:31:37 AM
Added by :profpa Varghese
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :