തീര്‍ത്ഥാടനം
ജീവിതത്തിന്റെ വ്യാകരണം
മറന്നു നടന്നപ്പോള്‍ ഒരു പ്രണയ വള്ളി
എന്നെ ചുറ്റി വരിഞ്ഞു....
ഹൃദയത്തിന്‍ താഴ്‌വരയില്‍ പ്രണയം
പേമാരിയായി പെയ്തിറങ്ങി.....
എന്റെ സ്വപ്നഗന്ധികള്‍ പൂത്തു...
അങ്ങനെ അപരിചിതരായ സ്വപ്‌നങ്ങള്‍
എന്റെ മാത്രമായി, അവളും....
കാലവും പ്രണയവും കടന്നു പോയി...
കണ്ണാടിയെ നോക്കി പഴിച്ചു,
മൗനം ഞങ്ങള്‍ക്ക് ആശ്വാസമായി ,
കുറച്ചു നാളെങ്കിലും ....
ഇപ്പോള്‍ വാക്കിന്‍റെ കനലുകള്‍ക്ക് ചുറ്റുമിരുന്നു ,
ഒന്നുമറിയാതെ ഉറങ്ങുന്ന ബാല്യങ്ങള്‍ക്ക്
കാവലാളായി ഞങ്ങള്‍ ...
ഇനി ഒരു പ്രണയത്തിന്‍
തീര്‍ത്ഥാടനം മാത്രം ബാക്കി
കുടുംബ കോടതിയിലേക്ക്......!!
Not connected : |