പ്രഹസനം - മലയാളകവിതകള്‍

പ്രഹസനം 

നിശാവസ്ത്രങ്ങള്‍ നിര്‍വൃതിക്കായി
അലയുമ്പോള്‍ തിമിരാന്ധമാംമെന്‍
മോഹങ്ങള്‍ പരാവര്‍ത്തനങ്ങളായി
നിലവിളിക്കുന്നു നിമിത്തങ്ങള്‍
തീരാവിധികളായി പരിണമിക്കുന്നു..
പൊയ്മുഖമാം പ്രണയത്തെ തേടി
അലയുമ്പോള്‍ ജീവിതത്തിന്‍
താളങ്ങള്‍ പിഴയ്ക്കുമ്പോള്‍
ഓര്‍മയില്‍ നിന്‍റെ നനുത്ത കവിളില്‍
തഴുകി ഞാന്‍ ചോദിക്കുന്നു എവിടെ-
യെന്‍ പ്രണയത്തിന്‍ പുഷ്പങ്ങള്‍.?

എന്‍റെ നയനങ്ങളെ നിന്നിലേക്ക്‌ അടുപ്പിച്ച്
ഒരു നദിയായി എന്നിലേക്കൊഴുകി എന്‍
ചേതനയില്‍ അലിഞ്ഞു ചേര്‍ന്നു നീ
ഉറങ്ങാതെ ഉറങ്ങി നമ്മളാ സന്ധ്യയില്‍
പ്രണയത്തിന്‍ ദേവതയായി വന്ന്
അനുരാഗത്തിന്‍ ഗോപുരത്തിലെന്നെ
കൈപിടിച്ചു കയറ്റി കൈവിട്ടുവോ നീ..?
ആധുനികമാം ചെറുമറയ്ക്കുള്ളില്‍,
അസ്വസ്ഥമാം ആലിംഗനങ്ങളില്‍,
അതിദൂരയാത്രതന്‍ സ്പര്‍ശനങ്ങളില്‍
എരിഞ്ഞടങ്ങിയോ നിന്‍ പ്രണയം..

ഇതു പ്രണയമല്ല വെറും പ്രഹസനം
കാമം കലര്‍ത്തിയ സാര്‍വത്രികമാം
പ്രഹസനങ്ങള്‍ ഓര്‍മതന്‍ കൊട്ടാര-
ത്തിലെന്നെ തനിച്ചാക്കി പുതിയ പ്രഹസ-
നങ്ങള്‍ക്കായ്‌ നീ മടങ്ങിപ്പോയതിനും
മൂകസാക്ഷിയായി എന്‍റെ ഗദ്ഗദം മാത്രം..
നന്മകള്‍ തന്‍ വീഥിയില്‍ അന്ധകാരം
പകരുമ്പോള്‍ ഞാനും ഒരു പ്രഹസനം..

വഴിതെറ്റി ഏതോ വികാരത്തിന്‍
നീര്‍ച്ചുഴികളില്‍ ഏതോ ഒരു
നിഷ്കളങ്കമാം കടാക്ഷത്തിനായി
കാത്തിരിക്കുന്ന പ്രഹസനം
അനാഥമാക്കുന്നു ഞാന്‍ എന്‍
തകര്‍ന്ന ഓര്‍മകളെ വലിച്ചെറിയുന്നു
മറവിതന്‍ ആഴിയിലേക്ക്‌…,
എങ്കിലും സഖീ എന്‍ അന്തരാത്മാവ്
ക്ഷയിച്ച് ഏതോ മണ്ണില്‍ അടിഞ്ഞു
ജീര്‍ണ്ണിക്കും വരെ നിന്‍ ഗന്ധമെന്‍
സിരകളില്‍ തിരകളായി ഒഴുകും.....!


up
0
dowm

രചിച്ചത്: Dixon PV
തീയതി:09-05-2012 11:55:24 AM
Added by :vishnu
വീക്ഷണം:207
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :